
തൃശ്ശൂർ: ഈസ്റ്റർ ദിനത്തില്‍ ഉയർപ്പിൻറെ സന്ദേശം നല്‍കുന്ന ഗാനം പുറത്തിറക്കി തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. നന്ദിയാല്‍ പാടുന്നു എന്ന ഗാനമാണ് താരം ആലപിച്ചത്. ഭാര്യ രാധികയും സുരേഷ് ഗോപിക്കൊപ്പം പാടുന്നുണ്ട്. ഫാദർ ഡോ. ജോയല്‍ പണ്ടാരപ്പറമ്ബില്‍ എഴുതിയ വരികള്‍ക്കാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശബ്ദം നല്‍കിയത്.
അഞ്ചു മിനിറ്റ് ദൈർഘ്യമുള്ളതാണ് ഗാനം. യേശുക്രിസ്തുവിൻറെ പീഡാനുഭവവും ഉയർത്തെഴുന്നേല്‍പ്പിന്റെ സന്ദേശവുമാണ് പാട്ടില്‍ വിവരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ഗാനത്തിന് ഈണം നല്‍കിയത്. ഈസ്റ്റർ ഗാനം പുറത്തുവന്നതിന്പി ന്നാലെ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അരുവിത്തുറ സെ.ജോർജ് പള്ളി, കുറവിലങ്ങാട് മാർത്ത മറിയം ഫൊറോന പള്ളി എന്നിവിടങ്ങളില്‍ ക്വയറിൻറെ ഭാഗമായി ഗാനം ആലപിച്ചു. വീഡിയോ ചുവടെ 👇