
കോണ്‍ഗ്രസിന് അധികാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്നോട്ടുവച്ച പ്ലാന്‍ 63ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം.സംസ്ഥാന നേതാക്കള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പ്ലാനിനാണ് ഹൈക്കമാന്‍ഡില്‍ നിന്നും അംഗീകാരം ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആര്‍ക്കും സീറ്റ് നിഷേധിക്കുന്നതിനെ കുറിച്ചോ സ്ഥാനാര്‍ത്ഥിയെ മാറ്റുന്നതിനെ കുറിച്ചോ പറയാതെ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുന്ന 63 സീറ്റുകള്‍ തിരഞ്ഞെടുത്തും, ഇവിടെ എങ്ങനെ പാര്‍ട്ടി സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്ലാന്‍ 63. എന്നാല്‍ ഇതിനെതിരായ വിമര്‍ശനം സതീശനെ ഞെട്ടിച്ചിരുന്നു. എവിടെ ചര്‍ച്ച ചെയ്ത് ആര് പഠനം നടത്തി എന്നു പറഞ്ഞാണ് കെസി വേണുഗോപാലിന്റെ കേരളത്തിലെ ഏറ്റവും വിശ്വസ്തനായ എപി അനില്‍കുമാര്‍ വിമര്‍ശനം കടുപ്പിച്ചത്.