സിപിഎം ജില്ലാ നേതാക്കളെ അധിക്ഷേപിച്ച് പുറത്താക്കപ്പെട്ട ശിശുക്ഷേമ സമിതി(സിഡബ്ല്യുസി) മുൻ അംഗം.കുട്ടിയെ ആക്രമിച്ചതിന് സിഡബ്ല്യുസിയില്‍നിന്നു പുറത്താക്കപ്പെട്ട എസ് കാർത്തികയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നേതാക്കളെ ആക്ഷേപിച്ചത്. നേതാക്കളെ ക്രിമിനലെന്ന് ഉള്‍പ്പെടെ പോസ്റ്റില്‍ ആക്ഷേപിക്കുന്നുണ്ട്. സിപിഎം തുമ്ബമണ്‍ മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് കാർത്തിക.
സിഡബ്ല്യുസിയിലെ നടപടിക്കു പിന്നാലെയാണ് അവർ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. മലയാലപ്പുഴ ലോക്കല്‍ സെക്രട്ടറി മൂന്നാം കിട ക്രിമിനലെന്ന് പോസ്റ്റില്‍ പറയുന്നു. എല്ലാത്തിനും മുൻ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉത്തരം പറയേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
ഏരിയാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി ബൈജു അസ്വസ്ഥതയോടെ പെരുമാറിയെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. തന്നെ ആക്രമിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിയായ ഗുണ്ടയെ നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നും ആക്ഷേപമുണ്ട്. ക്രിമിനല്‍ കേസുകളില്‍ നിരന്തരം പ്രതിയായതോടെ കാർത്തികയുടെ ഭർത്താവ് അർജുൻ ദാസിനെ സിപിഎം പുറത്താക്കിയിരുന്നു.