
യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മർദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.വലപ്പാട് ബീച്ചില്‍ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലില്‍ സ്വാതി (28), ചാമക്കാലയില്‍ ഷിബിൻ നൗഷാദ് (25) എന്നിവരാണ് പിടിയിലായത്.
ഡിസംബർ 23ന് രാത്രി ഒമ്ബതോടെ നാട്ടിക ബീച്ചില്‍ താമസിക്കുന്ന യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് മർദിക്കുകയും 5000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കഴുത്തിലണിഞ്ഞിരുന്ന മാലയും തട്ടിയെടുക്കുകയായിരുന്നു.ശേഷം പുറത്തുപോയ പ്രതികളെ പിന്തുടർന്ന് കവർന്ന സാധനങ്ങള്‍ തിരിച്ചുചോദിച്ച യുവാവിനെ വീണ്ടും മർദിച്ചു.