
ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ അജേക്കറില്‍ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലകൃഷ്ണ പൂജാരി എന്ന 44 കാരൻ കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് നടപടി. കൊല്ലപ്പെട്ട ബാലകൃഷ്ണയുടെ ഭാര്യ പ്രതിമ (34), കാമുകൻ ദിലീപ് ഹെഗ്‌ഡെ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാർക്കളയിലെ ദിലീപ് ഹെഗ്‌ഡെയുമായി പ്രതിമയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് ഭർത്താവ് തടസ്സമായതിനെ തുടർന്നാണ് ഇരുവരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ബാലകൃഷ്ണ 25 ദിവസമായി കാർക്കള റോട്ടറി, കെഎംസി ഹോസ്പിറ്റല്‍ മണിപ്പാല്‍, മംഗളൂരുവിലെ വെൻലോക്ക് ഹോസ്പിറ്റല്‍, ബെംഗളൂരുവിലെ നിംഹാൻസ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ടൈഫോയിഡിന് ചികിത്സയിലായിരുന്നു . തുടർന്ന് ഓഗസ്റ്റ് 20 ന് അദ്ദേഹം മരിച്ചു.