CrimeKeralaNews

സ്വകാര്യ കമ്പനിയിൽ ഉയർന്ന ജോലിയിൽ ഇരുന്ന ഭുവനേശ്വരിക്ക് വിനയായത് ഫേസ്ബുക്ക് പ്രണയം; കാമുകൻ മനോജിന്റെ തൊഴിൽ കഞ്ചാവ് കച്ചവടം; വിവാഹം കഴിഞ്ഞതോടെ ഭുവനേശ്വരിയും ഫീൽഡിലേക്ക്: പാലക്കാട്ടുകാരിയായ യുവതി തിരുവനന്തപുരം നെടുമങ്ങാട് നിന്ന് 20 കിലോ കഞ്ചാവുമായി പിടിയിൽ ആയതിന് പിന്നിലെ കഥ വായിക്കാം

വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചു വില്‍പ്പന നടത്തിയതിനു എക്‌സൈസ് സംഘം പിടികൂടിയത് പാലക്കാട് സ്വദേശി ഭുവനേശ്വരിയെ( 24 ) ആണ്.

ഇവരുടെ ഭര്‍ത്താവ് ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23) എക്‌സൈസിനെ കണ്ട് ഓടി രക്ഷപെടുകയും ചെയ്തു. നല്ല നിലയില്‍ ജീവിച്ചിരുന്ന ഭുവനേശ്വരി കഞ്ചാവ് കേസില്‍ പ്രതിയാകാൻ കാരണമായത് ഫേസ്ബുക്ക് വഴി മനോജുമായുമായുള്ള പരിചയവും പ്രണയവും ഒക്കെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

നേരത്തെ ഗുജറാത്തിലെ സ്വകാര്യ കമ്ബനിയില്‍ മികച്ച ജോലിക്കാരിയായിരുന്നു ഭുവനേശ്വരി. ഇതിനിടെയാണ് ഇവര്‍ ഫേസ്ബുക്ക് വഴി മനോജുമായി പരിചയപ്പെട്ടത്. ഈ പരിചയം പ്രണണമായി മാറ്റുകയായിരുന്നു. പിന്നാലെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ ഗുജറാത്തിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കെത്തി.

കഞ്ചാവ് കച്ചവടം ആയിരുന്നു മനോജിന്റെ തൊഴില്‍. പലയിടങ്ങളിലും വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് എത്തിച്ച്‌ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ഇയാള്‍. ജീവിതസാഹചര്യം കൊണ്ട് ഭുവനേശ്വരിക്കും ഇതിന് കൂട്ടുനില്‍ക്കേണ്ടി വന്നു. നേരത്തെ നെടുമങ്ങാട് പത്താംകല്ല് ഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടുമാസം മുമ്ബാണ് രണ്ടരവയസുള്ള പെണ്‍കുഞ്ഞുമായി ആര്യനാട് പറണ്ടോടേക്ക് താമസം മാറിയത്. ഇവിടെയും വിപുലമായ കഞ്ചാവ് വില്‍പ്പനം നടത്തുകായിരുന്നു ദമ്ബതിമാര്‍.

കഞ്ചാവ് കടത്തു സംഘത്തില്‍ പെട്ട അംഗങ്ങളാണ് ദമ്ബതിമാര്‍ എന്നാണ് എക്‌സൈസ് പറയുന്നത്. ഇന്നലെ എക്‌സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമില്‍ കൊണ്ടുപോയി നശിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചു. ഇതിനിടെ ഭുവനേശ്വരിയെ സംഘം പിടികൂടിയതോടെ മനോജ് ഓടി രക്ഷപ്പെട്ടു. ആലപ്പുഴയിലും സമാനമായ കേസില്‍ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

മനോജ് രക്ഷപെടുകയും ഭുവനേശ്വരി അറസ്റ്റിലാകുകയും ചെയ്തതോടെ ഇവരുടെ രണ്ടരവയസുകാരി മകളെ മനോജിന്റെ മാതാവിന് കൈമാറി. ഇരുവരും പകല്‍സമയത്ത് വീടിന് പുറത്തിറങ്ങാറില്ലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജി.അരവിന്ദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കഞ്ചാവ് കടത്തിന് മനോജിന്റെ സഹായിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് സി.ഐ അറിയിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.അനില്‍കുമാര്‍,രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, നജിമുദ്ദീന്‍, പ്രശാന്ത്, സജി, ഡ്രൈവര്‍ ശ്രീജിത്ത്, ഡബ്ലിയു.സി.ഇ.ഓമാരായ ഷീജ, രജിത, അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button