ഒരു ശുചീകരണ ക്യാമ്ബില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ കയ്യോടെ പൊക്കിയത് പെണ്‍വാണിഭസംഘത്തെ.
ഒരു സ്പാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് ഇവിടെ നിന്ന് കസ്റ്റഡിയില്‍ എടുത്തു. രാജസ്ഥാനിലെ സാദറിലാണ് സംഭവം. കഴിഞ്ഞ മാസം ബാമറിലെ ജില്ലാ കളക്ടറായി ചുമതലയേറ്റ ടീന ദാബിയാണ് പരിശോധന നടത്തിയത്.
-->
ശുചീകരണ ക്യാമ്ബില്‍ എത്തിയ കളക്ടര്‍ പ്രദേശത്ത് അടച്ചിട്ടിരുന്ന സ്പായില്‍ മിന്നല്‍ പരിശോധന നടത്തിയതോടെയാണ് പെണ്‍വാണിഭ സംഘം വലയിലായത്. പ്രദേശത്ത് ഒരു സ്പായുടെ വാതിലുകള്‍ അകത്തു നിന്ന് അടച്ചിട്ടിരിക്കുന്ന ശ്രദ്ധയില്‍പ്പെട്ടത്. ദീര്‍ഘനേരം വാതിലില്‍ മുട്ടിയിട്ടും ആരും തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ കളക്ടര്‍ ഇവിടെ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരേയും കൂട്ടി എത്തുകയായിരുന്നു. ബലമായി വാതില്‍ തുറന്നാണ് അകത്തേക്ക് കയറിയത്. അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക