CrimeFlashIndiaNews

മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസ്; പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്. പൊലീസ് നാടൊട്ടുക്കും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒഡീഷയില്‍ നിന്നും വാർത്ത എത്തിയത്. ഒരു മരത്തില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്.

ബെംഗളൂരുവില്‍ യുവതിയെ കൊന്നു ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയി ഒഡീഷയില്‍ ഉണ്ടെന്നറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കാൻ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന റോയിയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

മഹാലക്ഷ്മിയുടെ കൊലപാതകം: മഹാലക്ഷ്മിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു പ്രതി. ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തിയത്. മഹാലക്ഷ്മിയുടെ സഹപ്രവർത്തകനായിരുന്ന റോയി കേന്ദ്രീകരിച്ചാണ് ആദ്യം മുതലേ പൊലീസ് അന്വേഷണം നീങ്ങിയത്.

സെയില്‍സ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. 2023 മുതല്‍ മഹാലക്ഷ്മിയുടെ സുഹൃത്തായിരുന്നു റോയി. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സെപ്തംബർ 21 നാണ് ബെംഗളൂരുവിലെ വൈലിക്കാവലില്‍ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളില്‍ പല ഭാഗങ്ങളായി മുറിച്ച നിലയില്‍ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ആറ് വർഷത്തെ ദാമ്ബത്യത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞാണ് താമസമെന്ന് മഹാലക്ഷ്മിയുടെ ഭർത്താവ് ഹേമന്ത് ദാസ് പറഞ്ഞിരുന്നു. പിന്നീട് മഹാലക്ഷ്മി തനിച്ചായിരുന്നു താമസം.

ഇവർ താമസിക്കുന്ന ഒന്നാം നിലയില്‍ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച്‌ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താൻ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിച്ചെന്നും പോയി നോക്കിയപ്പോഴാണ് മൃതദേഹം വെട്ടിമുറിച്ച്‌ ഫ്രിഡ്ജില്‍ നിറച്ച നിലയില്‍ കണ്ടെത്തിയതെന്നും ഹേമന്ത് പറഞ്ഞിരുന്നു.

മുക്തി രഞ്ജൻ റോയിയാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞ ബംഗളൂരു പൊലീസ്, ഇയാളെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം റോയ് ഒളിവില്‍ പോകുന്നതിന് മുമ്ബ് സഹോദരനുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഇയാളുടെ പാത പിന്തുടർന്നിരുന്ന് അന്വേഷണം ഊർജ്ജിതമാക്കി ഒഡീഷയിലെത്തിയപ്പോയാണ് മരിച്ച നിലയില്‍ പ്രതിയെ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button