CrimeFlashKeralaNews

50 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.

ഓണം പ്രമാണിച്ച്‌ വില്‍പ്പന നടത്താനായി കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം പുത്തൻനട നഗർ-197, റെജിഭവനത്തില്‍ റെജി (45), എറണാകുളം വൈപ്പിൻ പെരുമ്ബള്ളിയില്‍ ആര്യ (26) എന്നിവരെ വെള്ളയിട്ടമ്ബലത്തുനിന്നാണ് പോലീസിന്റെ ഡാൻസാഫ് (ഡിസ്ട്രിക്‌ട് ആന്റി നാർകോട്ടിക് സ്പെഷ്യല്‍ ആക്ഷൻ ഫോഴ്സ്) സംഘം തിങ്കളാഴ്ച രാത്രി പത്തുമണിയോടെ അറസ്റ്റ് ചെയ്തത്.

താത്കാലിക രജിസ്ട്രേഷൻ നമ്ബർപ്ലേറ്റ് വച്ച പുതിയ കാറില്‍ എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് വരുകയായിരുന്നു ഇരുവരും. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന എം.ഡി.എം.എ. കവറിലാക്കി കാറിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊല്ലം സ്വദേശികള്‍ ഉള്‍പ്പെട്ട എം.ഡി.എം.എ. കടത്തിനെപ്പറ്റി പോലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം നിരീക്ഷണം ശക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

റെജി മറ്റ് കേസുകളിലും പ്രതിയാണ്. സംഘത്തിലുള്ള കൊല്ലത്തെ അംഗങ്ങള്‍ക്ക് പതിവായി ഇവർ എം.ഡി.എം.എ. വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഡാൻസാഫ് സംഘത്തിലെ എസ്.ഐ.മാരായ കണ്ണൻ, ബൈജു ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button