എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അധ്യാപികയുടെ വൈറല്‍ ഡാൻസ് ചർച്ചയാവുകയാണ്.അരുണിമ ദേവാശിഷ് ആണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന ആ വൈറല്‍ മിസ്. “ഞങ്ങള്‍ക്ക് കിട്ടിയ കൂളസ്റ്റ് ടീച്ചേർസ്” എന്ന അടികുറിപ്പോടെ ഒരു വിദ്യാർത്ഥിനി പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
കഴിഞ്ഞ ജൂലൈ 29-ന് കോളേജില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ നടന്ന ചില ഡാൻസ് രംഗങ്ങളുടെ ക്ലിപ്പാണിത്. ബോളിവുഡ് റാപ്പർ ബാദ്‌ഷായുടെ കാലാ ചഷ്മ എന്ന ഗാനത്തിനാണ് അരുണിമ ചുവടുവച്ചത്. ബാർ ബാർ ദേഖോ എന്ന ഹിന്ദി സിനിമയിലെ ഹിറ്റ് ഗാനമാണിത്.
ഏകദേശം 10 മില്യണ്‍ വ്യൂസ് ഇതിനോടകം വീഡിയോക്ക് ലഭിച്ച കഴിഞ്ഞു. സാരിയും സ്‌നീക്കേഴ്‌സും ധരിച്ച് വളരെ പ്രൊഫഷണല്‍ ആയി ഡാൻസ് ചെയുന്ന അരുണിമയെ വിഡിയോയില്‍ കാണാൻ കഴിയും . വീഡിയോ വൈറലായതിന് പിന്നാലെ റാപ്പർ ബാദ്‌ഷാക്കും ഒത്തിരി മെൻഷൻ ലഭിച്ചിരുന്നു. ഒടുവില്‍ താരവും വീഡിയോക്ക് പ്രതികരണമായി എത്തി ,” പ്രസന്റ് ടീച്ചർ ” എന്നാണ് ബാദ്‌ഷായുടെ കമന്റ്.

















