
ജഡ്ജി നോക്കി നില്‍ക്കെ ഭർത്താവിന്‍റെ കഴുത്തിന് പിടിച്ച് ഭാര്യ. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് ജെഎഫ്സിഎം മൂന്നാം കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വേറിട്ട് കഴിയുന്ന യുവതിയും ഭര്‍ത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയിരുന്നു.
കേസ് നടക്കുന്നതിനിടയില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവതി ബഹളം വയ്ക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്‌തെങ്കിലും ഇത് കൂട്ടാക്കാതെ ഇവര്‍ വീണ്ടും പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ബഹളത്തിനിടയില്‍ ഭാര്യ ഭര്‍ത്താവിന്‍റെ കഴുത്തിന് പിടിക്കുകയായിരുന്നു.