കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രശസ്തിക്ക് പൊതുജനമധ്യത്തിലും ഓഹരി ഉടമകള്‍ക്കിടയിലും കളങ്കമുണ്ടാക്കുംവിധം രാഷ്ട്രീയ താല്‍പര്യത്തോടെ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ചു തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു കിറ്റെക്സ് വക്കീല്‍ നോട്ടീസ് അയച്ചു.എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം ഫിറോസ്, പെരുമ്ബാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.ബി. ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈക്കോടതി അഭിഭാഷകന്‍ ബ്ലെയ്സ് കെ.ജോസ് മുഖേന കിറ്റെക്സ് മാനെജ്മെന്റ് വക്കീല്‍ നോട്ടീസ് അയച്ചത്.

പുതുക്കിയ മിനിമം കൂലി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കെ കിറ്റെക്സ് മിനിമം കൂലി നല്‍കുന്നില്ലെന്നും 73 നിയമലംഘനങ്ങള്‍ കിറ്റെക്സില്‍ നടക്കുന്നുവെന്നും ലേബര്‍ ഓഫീസര്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതായി വക്കീല്‍ നോട്ടീസില്‍ പറയുന്നു. പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്ത മിനിമം കൂലി നടപ്പാക്കാന്‍ ആവശ്യപ്പെട്ടത്, കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയും ലേബര്‍ ഓഫീസറും തുടര്‍നടപടികള്‍ നടപടി മരവിപ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാധ്യമങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളെ പിന്തുണയ്ക്കുന്ന തരത്തില്‍ കിറ്റെക്സില്‍ നിയമലംഘനം നടക്കുന്നുവെന്ന് ലേബര്‍ ഓഫീസര്‍ എന്ന നിലയില്‍ പ്രതികരിച്ചത് സത്യവിരുദ്ധമായ കാര്യങ്ങളാണ്. ഇത് കൂടാതെ കമ്ബനിയെ മന:പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ദേശാഭിമാനി പത്രത്തിനും ചില രാഷ്ട്രീയ നേതാക്കള്‍ക്കും യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ദുരുദ്ദേശത്തോടെ വകുപ്പുതല റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കുകയും ചെയ്തു. ഇത് മൂലം കമ്ബനിയുടെ സല്‍പേരിനുണ്ടായ കളങ്കം ചെറുതല്ലെന്നു വക്കീല്‍ നോട്ടീസില്‍ പറയുന്നു. ലേബര്‍ ഓഫീസര്‍മാര്‍ നടത്തിയ അവാസ്തവ പ്രസ്താവന 15 ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്നും നഷ്ടപരിഹാര തുകയായി 5 കോടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക