മോഡലായ ആഷ്ന റോയിയുടെ മുടി തെറ്റായി വെട്ടിയതിന് ആഡംബര ഹോട്ടല്‍ ശൃംഖലയായ ഐടിസിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഇറക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. 2021 സെപ്റ്റംബര്‍ 21-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ആഷ്നയുടെ പരാതിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നഷ്ടപരിഹാരമായി ചുമത്തിയത് രണ്ടു കോടി രൂപയായിരുന്നു. ആ വിധിയാണിപ്പോള്‍ ചൊവ്വാഴ്ച സുപ്രീം കോടതി സ്‌റ്റേ ചെയ്‌തത്.

തന്റെ സ്ഥിരം ഹെയര്‍സ്‌റ്റൈലിസ്റ്റ് ഇല്ലാതിരുന്നിട്ടും ഹോട്ടല്‍ മാനേജരുടെ ഉറപ്പിന്‍മേല്‍ മറ്റൊരാളുടെ സേവനം തേടുകയും. എന്നാല്‍, താന്‍ പറഞ്ഞവിധത്തിലല്ല മുടി വെട്ടിയതെന്ന് ആഷ്‌ന നല്‍കിയ പരാതി. മുകളില്‍നിന്ന് നാലിഞ്ചുമാത്രം ബാക്കി വെച്ച്‌ ബാക്കിയുള്ള മുടിയെല്ലാം വെട്ടിമാറ്റി. അധികമായി അമോണിയ ഉപയോഗിച്ചതിനാല്‍ തലയിലെ ചര്‍മത്തിന് കേടുപറ്റിയെന്നും ഇക്കാരണത്താല്‍ മാനസിക സമ്മര്‍ദത്തിനടിപ്പെട്ടെന്നും അവര്‍ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്നാണ് ഇവരുടെ പരാതിയില്‍ സെപ്തംബര്‍ 21 ന് കമ്മിഷന്‍ രണ്ടുകോടി രൂപ പിഴ വിധിച്ചത്. വി.എല്‍.സി.സി., പാന്റീന്‍ കമ്ബനികളുടെ മോഡലായിരുന്ന തനിക്ക് മുടി അത്രമാത്രം പ്രധാനപ്പെട്ടതാണെന്ന യുവതിയുടെ വാദമാണ് കമ്മിഷന്‍ അംഗീകരിച്ചത്. എന്നാല്‍, കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് ഐ.ടി.സി. സുപ്രീംകോടതിയെ സമീപിച്ചു.ഇത്രയധികം തുക നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന നിലപാടാണ് സുപ്രീംകോടതിക്ക്.

എന്തടിസ്ഥാനത്തിലാണ് ഇത്രയധികം പിഴ വിധിച്ചതെന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി പിഴത്തുക അവരോടു തന്നെ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. കോടതി നിര്‍ദേശപ്രകാരം ഐ.ടി.സി. നേരത്തേ സുപ്രീംകോടതിയില്‍ കെട്ടിവെച്ച 25 ലക്ഷം രൂപയും കമ്മിഷന് കൈമാറിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക