കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് ധനസഹായം. 10 ലക്ഷം രൂപയുടെ ചെക്ക് ആശുപത്രിയില്‍ വെച്ച്‌ ഡീൻ കുര്യാക്കോസ് എംപിയും എ രാജ എംഎല്‍എയും ചേർന്ന് കൈമാറി. പരിക്കേറ്റവരുടെ ചികിത്സ പൂർണമായും ഏറ്റെടുക്കാനും ഓട്ടോറിക്ഷയ്ക്ക് നഷ്ടപരിഹാരം നല്‍കാനും സർവ്വകക്ഷി യോഗത്തില്‍ തീരുമാനമായി. കുട്ടികളുടെ പഠനം സർക്കാർ ഏറ്റെടുക്കാൻ ശുപാർശ ചെയ്യും. വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കും.

അതേസമയം, സർവ്വകക്ഷി യോഗത്തിന് ശേഷം പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ചു. കന്നിമല സ്വദേശി സുരേഷ് കുമാർ എന്ന മണിയാണ് ഇന്നലെ കാട്ടാനയുടെ ആക്രമത്തില്‍ മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് ഒട്ടോയില്‍ മടങ്ങുമ്ബോഴായിരുന്നു കാട്ടാന അക്രമിച്ചത്. ഓട്ടോ മറിച്ചിട്ട ആന മണിയെ തുമ്ബികൈയില്‍ ചുഴറ്റി എറിയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുള്‍പ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളില്‍ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനില്‍ക്കെയായിരുന്നു ഈ സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക