തിരുവനന്തപുരം: കടയില്‍ പോകാന്‍ കടുത്ത നിബന്ധനകള്‍ ഏര്‍​പ്പെടുത്തിയ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി യാക്കോബായ സഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്. അപ്രായോഗികമായ നിബന്ധനകള്‍ നടപ്പാക്കുന്ന വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ള്‍ “കോ​മ​ണ്‍ സെ​ന്‍​സ്’ വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര​ല്ലേ​യെ​ന്ന് മാ​ര്‍ കൂ​റി​ലോ​സ് പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു പ്രതികരണം.

”കോ​വി​ഡ് വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ളാ​രും “കോ​മ​ണ്‍ സെ​ന്‍​സ്’ വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര​ല്ലേ? എ​ത്ര അ​പ്രാ​യോ​ഗി​ക​മാ​ണ് പ​ല നി​ബ​ന്ധ​ന​ക​ളും? മ​ദ്യ​ഷാ​പ്പു​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ല്ലാ​ത്ത നി​ബ​ന്ധ​ന​ അ​രി മേ​ടി​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍ പാ​ലി​ക്ക​ണം പോ​ലും!വി​ദ​ഗ്ധ സ​മി​തി​യു​ടെ വൈ​ദ​ഗ്ധ്യം സ​മ്മ​തി​ച്ചേ പ​റ്റൂ”- ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് എ​ഫ്ബി​യി​ല്‍ കു​റി​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ഇന്നുമുതല്‍​ ലോക്​ഡൗണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും കടകളില്‍ പോകാന്‍ കടുത്ത നിയന്ത്രണങ്ങളാണ്​ ചീഫ്​ സെക്രട്ടറിയുടെ ഉത്തരവ്​ പ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്​. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍, 72 മണിക്കൂറിനിടെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിങ്ങനെയാണ് മൂന്ന് നിബന്ധനകള്‍. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലും വ്യവസ്ഥായ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാണ്.

നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഒരു കൈകൊണ്ട് കട തുറന്ന സര്‍ക്കാര്‍ അപ്രായോഗിക ഉത്തരവിലൂടെ മറുകൈ വെച്ച്‌ കടകള്‍ അടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക