കല്ലൂപ്പാറ: ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ കെട്ടിട നിര്‍മ്മാണത്തൊഴിലാളി മരിച്ചു. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫനാ (34)ണ് മരിച്ചത്. കോണ്‍ട്രാക്ടറായ മാര്‍ത്താണ്ഡം സ്വദേശി സുരേഷും സഹോദരന്‍ ആല്‍ബിന്‍ ജോസും ചേര്‍ന്നാണ് സ്റ്റീഫനെ മര്‍ദ്ദിച്ചത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സ്റ്റീഫനെ പുലര്‍ച്ചെ ഒന്നരയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റീഫന്‍ നേരത്തെ ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം വാങ്ങാന്‍ പുതിയ കോണ്‍ട്രാക്ടര്‍ ഡേവിഡ്, സുനില്‍ എന്നിവര്‍ക്കൊപ്പം രാത്രി 8.30ന് പഴയ താമസ് സ്ഥലമായ ചെറുമത പള്ളിക്ക് സമീപം എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സ്റ്റീഫന് കമ്പിവടിക്ക് അടിയേല്‍ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷേവിഡും സുനിലും ഓടി രക്ഷപ്പെടുന്നതിനിടെ നൈറ്റ് പട്രോളിങ് സംഘത്തിന് നു മുന്നില്‍പ്പെടുകയായിരുന്നു. നൈറ്റ് പട്രോളിങ് ഓഫീസര്‍ എസ്.ഐ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സംഘര്‍ഷത്തെക്കുറിച്ച് അറിയുകയും ഒരാള്‍ ഇവരുടെ കസ്റ്റഡിയിലുണ്ടെന്ന് ഇവര്‍ പറയുകയും ചെയ്തു.

തുടര്‍ന്ന് കീഴ്‌വായ്പൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ താമസ സ്ഥലം കണ്ടെത്തി. ഒരാഴ്ച്ച മുമ്പ് വരെ സുരേഷിന്റെ കൂടെയായിരുന്നു സ്റ്റീഫന്‍ ജോലി ചെയ്തിരുന്നത്. ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള് പണം സംബന്ധിച്ച തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക