FlashKeralaNewsPolitics

ലോക കേരളസഭയിൽ “പന്തിയിൽ പക്ഷഭേദം”? സഭാ അംഗങ്ങളായ പ്രവാസി പ്രമുഖർക്കും ജനപ്രതിനിധികൾക്കും പഞ്ചനക്ഷത്ര ഹോട്ടലിലെ ആഡംബര ഭക്ഷണവും സംഘാടകരായ സർക്കാർ ജീവനക്കാർക്ക് കേറ്ററിംഗ് സർവീസിലെ സാദാ ഭക്ഷണവും വിളമ്പി? പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ.

ലോക കേരള സഭയില്‍ പന്തിയില്‍ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. ലോക കേരളസഭ അംഗങ്ങളായ “പ്രവാസി പ്രമുഖർക്ക്” പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്നുള്ള ഭക്ഷണവും സംഘാടകരായ ജീവനക്കാർക്ക് കേറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള സാധാ ഭക്ഷണവും വിളമ്പി എന്നാണ് പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിനിധികള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്തേക്ക് സംഘാടകരായ ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തുകയും ൺഅനുവാദമില്ലാതെ പ്രവേശിക്കുന്നവർക്കെതിരെ സിസിടിവി നോക്കി നടപടിയെടുക്കുമെന്ന് സർക്കാരിലെ ൺ ഉന്നതന്റെ ഉഗ്രശാസനവും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.

ad 1

റിപ്പോർട്ടിലെ മറ്റാരോപണങ്ങൾ ഇങ്ങനെയാണ്. ” റാവിസില്‍ നിന്നുള്ള ലാവിഷ് ഭക്ഷണമാണ് എം.എല്‍.എമാർക്കും എം.പിമാർക്കും മന്ത്രിമാർക്കും മറ്റ് ഡെലിഗേറ്റില്‍ ഉള്‍പ്പെടുന്നവർക്കും നല്കിയത്. സംഘാടകരായ ജീവനക്കാർക്ക് സാധാരണ കാറ്ററിങ് സർവീസില്‍ നിന്നുള്ള ഭക്ഷണവും. അതുകൂടാതെ, ലോകകേരള സഭയ്ക്കെത്തി പ്രവാസി പ്രതിനിധികളില്‍ പലരും ബ്രേക്ക് ഫാസ്റ്റ് അവർ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് കഴിച്ചതോടെ വലിയ അളവിലുള്ള ഭക്ഷണം ബാക്കിവന്നു. ഇത് കഴിക്കാനും ജീവനക്കാരോട് നിർദ്ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ലോക കേരള സഭാ നടത്തിപ്പിന് രാപ്പകലില്ലാതെ ഓടിനടന്ന ജീവനക്കാരെ രണ്ടാംതരം പൗരൻമാരായി സിപിഎമ്മിലെ ഉന്നതൻ പരിഗണിച്ചതിനെതിരെ രോഷം പുകയുന്നുണ്ട്. കുവൈറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ ആദ്യ ദിവസത്തെ പരിപാടി വെട്ടി ചുരുക്കിയിരുന്നു. രണ്ടാം ദിവസം പ്രഭാത ഭക്ഷണം റാവിസ് ഹോട്ടലില്‍ നിന്ന് എത്തിയെങ്കിലും ഡെലിഗേറ്റുകളില്‍ ഭൂരിഭാഗവും താമസിച്ച ഹോട്ടലില്‍ നിന്നു കഴിച്ചു. പ്രഭാത ഭക്ഷണം മിച്ചം വന്നതിനെ തുടർന്ന് നടത്തിപ്പുകാരെ റാവിസ് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവർ എത്തിയില്ല.ജീവനക്കാർ ഉന്നതന്റെ ഉഗ്രശാസനം ചൂണ്ടിക്കാട്ടി റാവിസിലെ ഭക്ഷണം ഒഴിവാക്കി വകുപ്പുതല അച്ചടക്ക നടപടിയില്‍ നിന്നും മാനനഷ്ടത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.”

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button