![](https://keralaspeaks.news/wp-content/uploads/2024/06/n618062688171860183431278d005cc2d2690e610075bdb2de5aa1d90484921d531e70ed6235d596f28e163.jpg)
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചു. അഗര്‍ത്തലയില്‍ നിന്നും കാഞ്ചന് ജംഗയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഗുഡ്സ് ട്രെയിനിന്റെ രണ്ടുകോച്ചുകളും പാളം തെറ്റിയിട്ടുണ്ട്. ഒരേ പാളത്തിലൂടെ രണ്ട് ട്രെയിനുകള്‍ എങ്ങനെയെത്തിയന്ന കാര്യം വ്യക്തമല്ല. രാവിലെയാണ് അപകടം ഉണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
#WATCH | West Bengal | Wagon of Kanchenjunga Express train suspended in the air after a goods train rammed into it at Ruidhasa near Rangapani station under Siliguri subdivision in Darjeeling district today; rescue operation underway pic.twitter.com/rYnEfC3vic
— ANI (@ANI) June 17, 2024
രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനയെ അപകടസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും സ്ഥലേത്ത് തിരിച്ചു.