![](https://keralaspeaks.news/wp-content/uploads/2024/06/n617979932171856235776959e3081f6d49c3c8f43cc8b6dd30f275a1e3d6b6ec670053dbd2d7bb9642c899-780x470.jpg)
ആമയെ ജീവനോടെ അടുപ്പിലിട്ട് ചുട്ട് യുവാക്കള്‍.സഹറാൻപൂരിലെ ദയോബന്ദിലാണ് ദാരുണ സംഭവം. ഇതിന്റെ വീഡിയോ മാെബൈലില്‍ പകർത്തിയ യുവാക്കള്‍ പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് പ്രചരിപ്പിച്ചത്.
ആകാശ് കുമാർ എന്ന വ്യക്തി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഇഷ്ടിക കൂട്ടി അടുപ്പുണ്ടാക്കിയാണ് ആമയെ ഇവർ ജീവനോടെ ചുട്ടത്. മലർത്തി കിടത്തിയ ആമയുടെ മുകളില്‍ ഒരാള്‍ കാല്‍കയറ്റി വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ നിന്ന് ആമയെ ജീവനോടെ കത്തിച്ചതായി വ്യക്തമാണ്, എന്നാല്‍ ഈ ഹീനകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Uttar Pradesh : Saharanpur , Deoband area , few people burnt a Turtle 🐢 Alive and cooked it , police has arrested 2 of them Akash and Sunil under wildlife protection act . pic.twitter.com/Cmiwdljniz
— Amitabh Chaudhary (@MithilaWaala) June 16, 2024
വീഡിയോ വൈറലായതോടെ വന്യജീവി (സംരക്ഷണം) നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു.എന്നാല്‍ കസ്റ്റഡിയിലെടുത്ത യുവാക്കളെ നിസാരമായി വിട്ടയച്ചെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.