FlashKeralaNewsPolitics

മുഖ്യമന്ത്രിയെ മാറ്റാതെ ഭരണം നന്നാവില്ല; പിണറായി ഒഴിയണമെന്ന കർശന നിലപാടുമായി സിപിഐ: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പിണറായി വിജയനെ മാറ്റാതെ സർക്കാരിന്റെ ഭരണം നന്നാകില്ലെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ ആണ് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം വീണ്ടും ഉയർന്നത്. സംസ്ഥാന സർക്കാരിനെതിരെ കൗണ്‍സിലില്‍ നേതാക്കള്‍ രൂക്ഷ വിമർശനവും ഉന്നയിച്ചു.

ad 1

സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം പരിധിവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ആണ് തിരിച്ചടിയായത്. വീണാ വിജയന്റെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. നിലവിലെ മന്ത്രിമാരെല്ലാവരും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്നും സിപിഐ യോഗത്തില്‍ വിമർശനം ഉയർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പിപി സുനീറിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കുന്നതിനെയും യോഗം വിമർശിച്ചു. ന്യൂനപക്ഷമെന്ന പരിഗണനയില്‍ ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത് സിപിഐയുടെ രീതി അല്ല. ഇതൊന്നും പാർട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും സിപിഐ യോഗം ഓർമ്മിപ്പിച്ചു.

ad 3

തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയില്‍ ചേർന്ന യോഗത്തിലും സമാന വിലയിരുത്തലാണ് യോഗം നടത്തിയത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയർന്നിരുന്നു. മുഖ്യമന്ത്രി ധാർഷ്ട്യവും ഭരണവിരുദ്ധ വികാരവുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ പരാജയത്തിലേക്ക് നയിച്ചത് എന്നായിരുന്നു യോഗത്തില്‍ വിമർശനം ഉയർന്നത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button