KeralaKottayamNewsPolitics

കടുത്തുരുത്തിയിൽ കരുത്താർജ്ജിച്ച് മോൻസ് ജോസഫ്; ഫ്രാൻസിസ് ജോർജിന് സ്വന്തം പാർട്ടി എംഎൽഎയുടെ മണ്ഡലത്തിൽ നിന്ന് ലഭിച്ചത് 11474 വോട്ടിന്റെ ഭൂരിപക്ഷം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സ്വന്തം തട്ടകങ്ങളായ പാലായും കടുത്തുരുത്തിയും ജോസ് കെ മാണിയെ കൈവിട്ടു.

നാലു പതിറ്റാണ്ടിനിടെ നടന്ന ആദ്യ നേർക്കുനേർ പോരാട്ടത്തിൽ കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് വിഭാഗം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോട് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. കോട്ടയം പാർലമെന്റ് മണ്ഡലത്തിന് കീഴിലെ ഏക അസംബ്ലി സെഗ്മെന്റുകളിൽ ആറിടത്തും യുഡിഎഫ് സ്ഥാനാർത്ഥിക്ക് ആധികാരികമായ ലീഡാണ് ലഭിച്ചത്. മന്ത്രി വി എൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിൽ പോലും പതിനായിരത്തിനോട് അടുത്ത ലീഡ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേടാനായി.

ad 1

ജോസ് കെ മാണി വിഭാഗം അവകാശപ്പെട്ടിരുന്നത് കോട്ടയവും പുതുപ്പള്ളിയും ഒഴികെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും തങ്ങൾ ലീഡ് ചെയ്യും എന്നാണ്. ഇതിൽ തന്നെ അവർ ഏറ്റവും എടുത്തു പറഞ്ഞിരുന്നത് പാലായിലും കടുത്തുരുത്തിയിലും മൃഗീയമായ ലീഡ് തോമസ് ചാഴികാടൻ സ്വന്തമാക്കും എന്നാണ്. എന്നാൽ ഫലം വന്നപ്പോൾ പാലായിൽ 12465 വോട്ടും കടുത്തുരുത്തിയിൽ 11474 വോട്ടും ഭൂരിപക്ഷം നേടിയത് ഫ്രാൻസിസ് ജോർജ് ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കെഎം മാണിയുടെ ജന്മസ്ഥലമായ മരങ്ങാട്ടുപള്ളി കടുത്തുരുത്തി മണ്ഡലത്തിന്റെ ഭാഗമാണ്. കേരള കോൺഗ്രസുകൾ അവകാശപ്പെടുന്നത് പാലായേക്കാൾ വലിയ ശക്തിയാണ് തങ്ങൾ കടുത്തുരുത്തി എന്നാണ്. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം പൊള്ളയാണ് എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കടുത്തുരുത്തിയിൽ ഫ്രാൻസിസ് ജോർജ് നേടിയ ഭൂരിപക്ഷം മോൻസ് ജോസഫിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി വലിയ നേട്ടമാണ്.

ad 3

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥി സ്റ്റീഫൻ ജോർജിനോട് 5000 ത്തിൽ അധികം വോട്ടുകൾക്കു മാത്രമാണ് മോൻസ് വിജയിച്ചത്. എന്നാൽ തന്റെ പാർട്ടിയിലെ സഹപ്രവർത്തകൻ പാർലമെന്റിലേക്ക് മത്സരിച്ചപ്പോൾ സ്വന്തം ഭൂരിപക്ഷത്തെക്കാൾ ഇരട്ടിയിലധികം നേടിക്കൊടുക്കാൻ മോൻസിന് സാധിച്ചു. ഇത് അദ്ദേഹത്തിൻറെ വ്യക്തിപരമായ വിശ്വാസ്യഥ കൂടി വർദ്ധിപ്പിക്കുന്നതാണ്.

ad 5

ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർത്ഥിത്വത്തിന് മോൻസ് ജോസഫ് എതിരാണ് എന്നും, അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയെ കാലുവാരും എന്നും വരെ എതിരാളികൾ പ്രചരണം അഴിച്ചു വിട്ടിരുന്നു. മോൻസ് ജോസഫിനെ വ്യക്തിപരമായി കടന്നാക്രമിച്ചാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷനായിരുന്ന സജി മഞ്ഞക്കളമ്പിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മധ്യേ രാജിവെച്ച് ബിജെപി പാളയത്തിലേക്ക് കുടിയേറിയത്. മോൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു സജി ഉയർത്തിയ ആരോപണം.

സജിയുടെ അപ്രതീക്ഷിതമായ കടന്നാക്രമണം മുന്നണിക്കുള്ളിലും മോൻസിനെക്കുറിച്ച് മുറിമുറുപ്പ് ഉണ്ടാകാൻ കാരണമായി. എന്നാൽ തന്റെ വ്യക്തിപരമായ വിശ്വാസ്യതയും, ആത്മാർത്ഥതയും ചോദ്യം ചെയ്പ്പെട്ടപ്പോഴും അക്ഷ്യോഭ്യനായി അദ്ദേഹം നിലകൊള്ളുകയും ജനവിധിയിൽ പ്രത്യാശ അർപ്പിച്ച് പ്രവർത്തിക്കുകയും ചെയ്തു എന്നുവേണം കടുത്തുരുത്തിയിലെ ഭൂരിപക്ഷം കണ്ടു വിലയിരുത്താൻ. അത് കൊണ്ട് തന്നെ വിമർശനങ്ങൾക്കും വ്യാജപ്രചരണങ്ങൾക്കുമുള്ള മോൻസിന്റെ മറുപടി കൂടിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ കടുത്തുരുത്തിയിലെ തിളക്കമാർന്ന ഭൂരിപക്ഷം.

സജിയുടെ അപ്രതീക്ഷിതമായ കടന്നാക്രമണം മുന്നണിക്കുള്ളിലും മോൻസിനെക്കുറിച്ച് മുറിമുറുപ്പ് ഉണ്ടാകാൻ കാരണമായി. എന്നാൽ തന്റെ വ്യക്തിപരമായ വിശ്വാസ്യതയും, ആത്മാർത്ഥതയും ചോദ്യം ചെയ്പ്പെട്ടപ്പോഴും അക്ഷ്യോഭ്യനായി അദ്ദേഹം നിലകൊള്ളുകയും ജനവിധിയിൽ പ്രത്യാശ അർപ്പിച്ച് പ്രവർത്തിക്കുകയും ചെയ്തു എന്നുവേണം കടുത്തുരുത്തിയിലെ ഭൂരിപക്ഷം കണ്ടു വിലയിരുത്താൻ. അത് കൊണ്ട് തന്നെ വിമർശനങ്ങൾക്കും വ്യാജപ്രചരണങ്ങൾക്കുമുള്ള മോൻസിന്റെ മറുപടി കൂടിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ കടുത്തുരുത്തിയിലെ തിളക്കമാർന്ന ഭൂരിപക്ഷം.

എന്നെന്നും പി ജെയുടെ വിശ്വസ്തൻ; ഇടത്താണെങ്കിലും, വലത്താണെങ്കിലും കടുത്തുരുത്തിക്കാർക്ക് പ്രിയങ്കരൻ

1996ൽ തന്റെ 32 ആം വയസ്സിലാണ് മോൻസ് ജോസഫ് ആദ്യമായി കടുത്തുരുത്തിയെ പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ എത്തിയത്. പി ജെ ജോസഫിന്റെ പാർട്ടി ടിക്കറ്റിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ആയിട്ടാണ് മോൻസ് ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചത്. എന്നാൽ 2001ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജിനോട് അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് 2006ൽ സ്റ്റീഫനെ പരാജയപ്പെടുത്തി മോൻസ് ജോസഫ് വീണ്ടും കടുത്തുരുത്തി എംഎൽഎയായി.

2011ൽ ഇടതുമുന്നണി വിട്ട് കെ എം മാണിയുടെ പാർട്ടിയുമായി ലയിച്ച് പി ജെ ജോസഫ് വിഭാഗം യുഡിഎഫിലെത്തിയപ്പോഴാണ് മോൻസ് ജോസഫ് ആദ്യമായി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ടിക്കറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മാണി വിഭാഗം വിട്ട് ഇടതുമുന്നണിയിൽ അഭയം തേടിയ സ്റ്റീഫൻ തന്നെയാണ് ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരത്തിന് എത്തിയത്. പക്ഷേ തിളക്കമാർന്ന വിജയം നേടി മോൻസ് ജോസഫ് കടുത്തുരുത്തി എംഎൽഎയായി തുടർന്നു. പിന്നീട് 2016ൽ സ്കറിയ തോമസ് വന്നപ്പോൾ കോട്ടയം ജില്ലയിലെ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് മോൻസ് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി സ്റ്റീഫൻ ജോർജ് കടുത്തുരുത്തിയിൽ കളം നിറഞ്ഞുവെങ്കിലും ഇടതു തരംഗത്തിലും കടുത്തുരുത്തിയുടെ മനസ്സ് മോൻസിനൊപ്പം ആണ് നിന്നത്.

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പിജെ ജോസഫിനോട് കൂറു പുലർത്തിയ നേതാവാണ് മോൻസ് ജോസഫ്. ഒരിക്കൽപോലും പിജെ തള്ളി മോൻസ് നിലപാട് എടുത്തിട്ടില്ല. വിമാനയാത്ര വിവാദവുമായി ബന്ധപ്പെട്ട് പിജെ ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ മുതിർന്ന നേതാവ് ടി യു കുരുവിളയാണ് പകരക്കാരനായി വിഎസ് മന്ത്രിസഭയിൽ ആദ്യം എത്തിയത്. എന്നാൽ കയ്യേറ്റ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കുരുവിള ഒഴിഞ്ഞതോടെ മോൻസ് മന്ത്രി പദവിയിൽ എത്തി. 2007 മുതൽ 2009 വരെ മോൻസായിരുന്നു കേരളത്തിൻറെ പൊതുമരാമത്ത് മന്ത്രി. വളരെ മികച്ച പ്രവർത്തനങ്ങളാണ് മന്ത്രി എന്ന നിലയിലും അദ്ദേഹം കാഴ്ചവച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button