CrimeFlashKeralaNews

വ്യാജ ഇടപാടുകൾ; കണ്ടെത്തിയത് 103 കോടിയുടെ ക്രമക്കേട്: അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആര്‍ഒസിയുടെ മറുപടി വായിക്കാം

കരിമണല്‍ കമ്ബനിയായ സിഎംആർഎല്ലില്‍ 103 കോടിയുടെ കൃത്രിമ ഇടപാടുകള്‍ കണ്ടെത്തി. ക്രമക്കേടിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്ബനീസ് മറുപടി നല്‍കി. അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്‍ ഹർജിയിലാണ് മറുപടി. വ്യാജ ഇടപാടുകള്‍ കാണിച്ച്‌ ചെലവുകള്‍ പെരുപ്പിച്ച്‌ കാട്ടുകയായിരുന്നു.2012 മുതല്‍ 2019 വരെയുള്ള കണക്കാണിത്.

ad 1

ക്രമക്കേടിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്ബനീസ് മറുപടി നല്‍കി. ഇതിനിടെ, എക്സാലോജിക് – സിഎംആർഎല്‍ ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്‌എഫ്‌ഐഒ) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷോണ്‍ ജോർജ് നല്‍കിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജനുവരി 31ന് കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം എസ്‌എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അതേസമയം, സിഎംആർഎല്ലും എക്സാലോജിക്കുമായുള്ള ഇടപാടില്‍ തങ്ങള്‍ക്കെതിരെയും എസ്‌എഫ്‌ഐഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് കെഎസ്‌ഐഡിസി നല്‍കിയ ഹർജി ഹൈക്കോടതി ജൂലൈ 15ന് പരിഗണിക്കാൻ മാറ്റി. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്ബനിക്ക് സിഎംആർഎല്‍ 1.72 കോടി രൂപ നല്‍കിയെന്നാണ് കോട്ടയം ജില്ലാ പഞ്ചായത്തംഗവും സിഎംആർഎല്ലില്‍ മൈനോരിറ്റി ഷെയർഹോള്‍ഡറുമായ ഷോണ്‍ ജോർജ് നല്‍കിയ ഹർജിയില്‍ പറഞ്ഞിരുന്നത്. വിഷയത്തില്‍ എസ്‌എഫ്‌ഐഒ അന്വേഷണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ടി.ആർ.രവി ഹർജി തീർപ്പാക്കിയത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button