FlashIndiaKeralaLife StyleNews

നഗരങ്ങളിലെ ജീവിത ഗുണനിലവാരം: ദില്ലിയെയും മുംബൈയെയും ബംഗളൂരുവിനെയും കടത്തിവെട്ടി കേരളത്തിലെ ഈ നഗരം; കൊച്ചിയല്ല, ഏതെന്ന് അറിയാമോ?

ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏതാണെന്ന് അറിയണോ? ബെംഗളൂരു, ദില്ലി, മുംബൈ എന്നൊക്കെയവും മനസ്സില്‍ വന്നതല്ലേ? എന്നാല്‍ അല്ല! കാരണം പട്ടികയില്‍ ഈ നഗരങ്ങളെല്ലെയെല്ലാം കടത്തി വെട്ടി കേരളത്തിലെ ഒരു നഗരം ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയെ തന്നെ ഞെട്ടിച്ച്‌ പട്ടികയിലിടം നേടിയിരിക്കുന്നത് തൃശൂർ ആണ്. ജീവിത ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയില്‍ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റി ഇൻഡക്‌സ് പ്രകാരം ആഗോളതലത്തില്‍ 757ആം സ്ഥാനത്താണ് തൃശൂരുള്ളത്.

ad 1

കൊച്ചിയുടെ സ്ഥാനം 765 ആണ്. മുംബൈ 915-ാം സ്ഥാനത്തും ദേശീയ തലസ്ഥാനം 838-ാം സ്ഥാനത്തുമാണ് ഉള്ളത്. ഐടി ഹബ്ബായ ബെംഗളൂരുവിന്റെ സ്ഥാനം പട്ടികയില്‍ 847 ആണ് ഹൈദരാബാദ് 882-ഉം. ഉത്തർപ്രദേശിലെ സഹറൻപൂരാണ് ഏറ്റവും താഴ്ന്ന സ്ഥാനത്തുള്ളത്. 966-ാം സ്ഥാനത്താണ് സഹറൻപൂർ ഇടം കണ്ടെത്തിയത്. പട്ടിക തയ്യാറാക്കിയത് ലോകമെമ്ബാടുമുള്ള 1000 നഗരങ്ങളെ താരതമ്യം ചെയ്താണ്. ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റി ഇൻഡക്‌സ് 163 വ്യത്യസ്ത രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലോകമെമ്ബാടുമുള്ള 1,000 വലിയ നഗരങ്ങളെ റാങ്ക് ചെയ്യുന്ന ഒരു വാർഷിക റിപ്പോർട്ടാണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പൊതുവായ പട്ടികയില്‍ റാങ്കിംഗില്‍ വ്യത്യാസമുണ്ട്. സാമ്ബത്തിക നിലവാരം മനുഷ്യ വിഭവശേഷി, ജീവിത ഗുണനിലവാരം, പരിസ്ഥിതി, ഭരണസംവിധാനം എന്നിവ അടിസ്ഥാനമാക്കിയുള്ള പൊതു പട്ടികയില്‍ കേരളത്തില്‍ നിന്ന് കൊച്ചി (521),തൃശൂർ (550), കോഴിക്കോട് (580 ), കോട്ടയം (649),തിരുവനന്തപുരം (686), കണ്ണൂർ (759) എന്നിവ ഇടം നേടി.

ad 3

കൊച്ചിയും തൃശൂരും കോഴിക്കോടും കോട്ടയവും മുന്നിലെത്തിയിരിക്കുന്നത് തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പിന്നിലേക്ക് തള്ളിയാണ് എന്നത് ശ്രദ്ധേയമാണ്. 654 ആം സ്ഥാനത്താണ് അഹമ്മദാബാദ്. ഡല്‍ഹി പട്ടികയില്‍ 350-ാം സ്ഥാനത്തുണ്ട്. ഇതോടെ ദില്ലി ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ നഗരമായി മാറി. 427-ാം സ്ഥാനത്തുണ്ട് ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരു.1000-ാം സ്ഥാനത്താണ് പൊതു പട്ടികയില്‍ ഉത്തർപ്രദേശിലെ സുല്‍ത്താൻപൂർ.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button