FlashIndiaNationalNewsPolitics

നിരവധി ക്യാച്ചുകൾ വിട്ടുകളയപ്പെട്ടതുകൊണ്ട് സെഞ്ച്വറി അടിക്കുന്ന താരമായി മോദി മാറും; ബിജെപി നേടും, പ്രതിപക്ഷം ദുർബലമാവില്ല: തിരഞ്ഞെടുപ്പിന്റെ ഫലം പ്രവചിച്ച് പ്രശാന്ത് കിഷോർ – വിശദാംശങ്ങൾ വായിക്കാം.

ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എയ്‌ക്കു കേന്ദ്രഭരണത്തില്‍ തുടര്‍ച്ചയായ മൂന്നാമൂഴമുണ്ടാകുമെന്നും എന്നാല്‍ അടുത്ത പ്രതിപക്ഷം പഴയപോലെ ദുര്‍ബലമായിരിക്കില്ലെന്നും തെരഞ്ഞെടുപ്പ്‌ തന്ത്രജ്‌ഞന്‍ പ്രശാന്ത്‌ കിഷോര്‍. ബി.ജെ.പിക്കും എന്‍.ഡി.എയ്‌ക്കും കിട്ടുന്ന ഭൂരിപക്ഷമെത്രയെന്നതു പ്രശ്‌നമല്ലെന്നും അത്‌ പ്രതിപക്ഷത്തിന്റെ പ്രകടനത്തെ ബാധിക്കാനിടയില്ലെന്നും ഒരു അഭിമുഖത്തില്‍ പ്രശാന്ത്‌ പറഞ്ഞു. പാര്‍ലമെന്റില്‍ മികച്ച ഭൂരിപക്ഷമുണ്ടായിട്ടും 2020-21 ലെ കര്‍ഷകപ്രക്ഷോഭത്തേത്തുടര്‍ന്ന്‌ മൂന്ന്‌ വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മാപ്പുപറയേണ്ടിവന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ad 1

“നമുക്കൊരു ശക്‌തമായ പ്രതിപക്ഷമുണ്ടാകുമെന്നതു നല്ല കാര്യമാണ്‌. ബി.ജെ.പിയുടെ ഭൂരിപക്ഷമെത്രയായാലും പ്രതിപക്ഷം ദുര്‍ബലമായിക്കൂടാ. വിവാദനിയമങ്ങള്‍ പിന്‍വലിച്ച്‌ പ്രധാനമന്ത്രി മോദിയെക്കൊണ്ടു മാപ്പുപറയിക്കാന്‍ കര്‍ഷകര്‍ക്കു കഴിഞ്ഞു. അതുകൊണ്ട്‌ പുതിയ സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. പൊതുസമൂഹത്തിന്റെ എതിര്‍പ്പിനെ കുറച്ചുകാണാന്‍ കഴിയില്ല”- പ്രശാന്ത്‌ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഗ്രാമീണമേഖലയിലെ മുരടിപ്പ്‌, തൊഴിലില്ലായ്‌മ, സാമ്ബത്തികരംഗത്തെ തുല്യതയില്ലായ്‌മ എന്നിവയാണു സര്‍ക്കാരിനു മുന്നിലെ വെല്ലുവിളികള്‍. ഈ വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരേ നടത്തിയ പ്രചാരണം പ്രതിപക്ഷത്തിനു ഗുണം ചെയ്യും. ഇക്കുറി പ്രതിപക്ഷത്തിന്‌ അട്ടിമറിവിജയസാധ്യതയില്ലെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ്‌, കോണ്‍ഗ്രസ്‌, ഡി.എം.കെ. എന്നീ കക്ഷികള്‍ നേട്ടമുണ്ടാക്കുമെന്നു പ്രശാന്ത്‌ വിലയിരുത്തി.

ad 3

ഇന്ത്യാ മുന്നണി കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ബി.ജെ.പി. വിജയം ആവര്‍ത്തിക്കും. 2014-ല്‍ 282 സീറ്റും 2019-ല്‍ 303 സീറ്റും നേടിയ ബി.ജെ.പി. ആ നേട്ടം നിലനിര്‍ത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാം. 543 ലോക്‌സഭാ സീറ്റുകളില്‍ 325 ഉള്‍ക്കൊള്ളുന്ന ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ സംസ്‌ഥാനങ്ങളിലും ബി.ജെ.പി. നേട്ടമുണ്ടാക്കും. രാജ്യത്തിന്റെ തെക്ക്‌, കിഴക്ക്‌ മേഖലകളില്‍ സ്‌ഥിതി മെച്ചപ്പെടുത്താനും സാധ്യതയുണ്ട്‌.

ad 5

ക്യാച്ചുകള്‍ വിട്ടുകളഞ്ഞാല്‍ ബാറ്റര്‍ സെഞ്ചുറിയടിക്കും: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ വിജയസംവിധാനങ്ങള്‍ മറികടക്കാന്‍ ലഭിച്ച മൂന്ന്‌ അവസരങ്ങളെങ്കിലും പ്രതിപക്ഷം കളഞ്ഞുകുളിച്ചതായി പ്രശാന്ത്‌ കുറ്റപ്പെടുത്തി. 2015, 2016 വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. തോറ്റ സാഹചര്യമാണു പ്രതിപക്ഷത്തിനു മുതലെടുക്കാന്‍ കഴിയാതെപോയ ഒരവസരം. നോട്ട്‌ നിരോധനത്തിനുശേഷം നടന്ന ഉത്തര്‍പ്രദേശ്‌, ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പുകളാണു മറ്റൊന്ന്‌.

കോവിഡ്‌ മഹാമാരിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുസമ്മതിയിലുണ്ടായ ഇടിവും പശ്‌ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ കനത്ത പരാജയവുമാണു പ്രതിപക്ഷത്തിനു പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന മൂന്നാമത്തെ അവസരം. “ക്യാച്ചുകള്‍ വിട്ടുകളഞ്ഞാല്‍ ബാറ്റര്‍ സെഞ്ചുറിയടിക്കും. പ്രത്യേകിച്ച്‌ ബാറ്റര്‍ മികച്ച കളിക്കാരനാണെങ്കില്‍”- പ്രശാന്ത്‌ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button