
കൃത്യമായ രേഖകള്‍ ഇല്ലാതെ തോക്കും വെടിയുണ്ടകളും കൈവശം വെച്ച അഞ്ച് കാശ്മീര്‍ സ്വദേശികള്‍ പിടിയില്‍ .എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ഗാര്‍ഡുകളെയാണ് തിരുവനന്തപുരം കരമന പൊലീസ് പിടികൂടിയത്. രേഖകള്‍ ഇല്ലാതെ തോക്കും വെടിയുണ്ടകളും കൈവശം വെച്ച സംഭവത്തിലാണ് കശ്മീര്‍ സ്വദേശികളായ അഞ്ച് പേര്‍ തിരുവനന്തപുരം കരമനയില്‍ പിടിയിലായത്. ഷൗക്കത്തലി, ഷാക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്താഖ് ഹുസൈന്‍ മുഹമ്മദ് ജാവേദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ഗാര്‍ഡുകളാണ് ഇവര്‍. ഇവര്‍ ഉപയോഗിച്ചിരുന്ന ഇരട്ടക്കുഴല്‍ തോക്കുകള്‍ക്ക് കൃത്യമായ രേഖകള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ ഹാജരാക്കിയ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ് . സംഭവത്തിലെ ദൂരൂഹത നീക്കാന്‍ പൊലീസ് സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരോട് പൊലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.