ദു​ബൈ: സ​ന്ദ​ര്‍​ശ​ക വി​സ​ക്കാ​ര്‍​ക്ക്​ മു​ന്നി​ല്‍ യു.​എ.​ഇ​യു​ടെ വാ​തി​ല്‍ തു​റ​ന്ന​തോ​ടെ പ്ര​വാ​സി​ക​ളു​ടെ ഒ​ഴു​ക്ക്​ തു​ട​ങ്ങി.

യു.​എ.​ഇ​യി​ലെ നി​ബ​ന്ധ​ന​ക​ള്‍ അ​റി​യാ​ത്ത​തി​നാ​ല്‍ പ​ല​ര്‍​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി മ​ട​േ​ങ്ങ​ണ്ടി വ​രു​ക​​യും ടി​ക്ക​റ്റ്​ തു​ക ന​ഷ്​​ട​മാ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. യു.​എ.​ഇ​യി​െ​ല ഓ​രോ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും നി​ബ​ന്ധ​ന​ക​ളി​ല്‍ വ്യ​ത്യാ​സ​മു​ണ്ട്. വാ​ക്​​സി​നേ​ഷ​ന്‍, ഐ.​സി.​എ അ​നു​മ​തി, വി​സി​റ്റ്​ വി​സ അ​നു​മ​തി, ക്വാ​റ​ന്‍​റീ​ന്‍ എ​ന്നി​വ​യി​ല്‍ ഓ​രോ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും എ​മി​റേ​റ്റു​ക​ളി​ലും നി​ബ​ന്ധ​ന​ക​ള്‍ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദു​ബൈ വി​മാ​ന​ത്താ​വ​ളം യാ​ത്ര​ക്കാ​ര്‍:

എ​ല്ലാ വി​സ​ക്കാ​രെ​യും (റ​സി​ഡ​ന്‍​റ്സ്, എം​േ​പ്ലാ​യ്​​മെന്‍റ്, വി​സി​റ്റ്, ടൂ​റി​സ്​​റ്റ്, ഇ ​വി​സ, എ​ന്‍​ട്രി പെ​ര്‍​മി​റ്റ്) അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഏ​ത്​ എ​മി​റേ​റ്റി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും ദു​ബൈ​യി​ല്‍ ഇ​റ​ങ്ങാം. വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല. ദു​ബൈ​യി​ല്‍ റ​സി​ഡ​ന്‍​റ്​ വി​സ​യു​ള്ള​വ​ര്‍ ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റി​െന്‍റ​യും (ജി.​ഡി.​ആ​ര്‍.​എ​ഫ്.​എ) മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ല്‍ റ​സി​ഡ​ന്‍​റ്​ വി​സ​യു​ള്ള​വ​ര്‍ ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി​യു​ടെ​യും (​െഎ.​സി.​എ) അ​നു​മ​തി നേ​ടി​യി​രി​ക്ക​ണം. സ​ന്ദ​ര്‍​ശ​ക വി​സ​ക്കാ​ര്‍​ക്ക്​ അ​നു​മ​തി നി​ര്‍​ബ​ന്ധ​മി​ല്ല.

ഷാ​ര്‍​ജ, റാ​സ​ല്‍​ഖൈ​മ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​:

എ​ല്ലാ​ത്ത​രം വി​സ​ക്കാ​ര്‍​ക്കും ഷാ​ര്‍​ജ, റാ​സ​ല്‍​ഖൈ​മ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അം​ഗീ​ക​രി​ച്ച ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ചി​രി​ക്ക​ണം. ഇ​ന്ത്യ​യി​ലെ കോ​വി​ഷീ​ല്‍​ഡ്​ എ​ടു​ത്ത​വ​ര്‍​ക്ക്​ വ​രാം. കോ​വാ​ക്​​സി​ന്‍, സ്​​പു​ട്​​നി​ക്​ എ​ന്നി​വ എ​ടു​ത്ത​വ​ര്‍​ക്ക്​ ഷാ​ര്‍​ജ​യി​ലേ​ക്കും റാ​സ​ല്‍​ഖൈ​മ​യി​ലേ​ക്കും വ​രാ​ന്‍ ക​ഴി​യി​ല്ല (ദു​ബൈ​യി​ലേ​ക്ക്​ വ​രാം).

സ​ന്ദ​ര്‍​ശ​ക വി​സ​ക്കാ​രും ഇ- ​വി​സ​ക്കാ​രും ​െഎ.​സി.​എ​യു​ടെ വെ​ബ്​​സൈ​റ്റി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. ദു​ബൈ റ​സി​ഡ​ന്‍​റ്​ വി​സ​ക്കാ​ര്‍ ജി.​ഡി.​ആ​ര്‍.​എ​ഫ്.​എ​യു​ടെ​യും മ​റ്റ്​ എ​മി​റേ​റ്റി​ലെ റ​സി​ഡ​ന്‍​റ്​ വി​സ​ക്കാ​ര്‍ ​െഎ.​സി.​എ​യു​ടെ​യും അ​നു​മ​തി​യും നേ​ട​ണം. വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. എ​ന്നാ​ല്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍, യു.​എ.​ഇ​യി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍, മാ​നു​ഷീ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന​വ​ര്‍, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍, ഗോ​ള്‍​ഡ​ന്‍- സി​ല്‍​വ​ര്‍ വി​സ​ക്കാ​ര്‍, എ​ക്​​സ്​​പോ വി​സ​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മ​ല്ല.

അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​:

സ​ന്ദ​ര്‍​ശ​ക വി​സ​ക​ള്‍ അ​നു​വ​ദി​ച്ച്‌​ തു​ട​ങ്ങി. അ​ബൂ​ദ​ബി വി​സ എ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​വി​ടേ​ക്ക്​ ​പ്ര​വേ​ശ​നം. വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക്​ പ​ത്ത്​ ദി​വ​സ​വും വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ ഏ​ഴ്​ ദി​വ​സ​വും ക്വാ​റ​ന്‍​റീ​ന്‍. അ​ബൂ​ദ​ബി​യ​ി​ലെ സ​ന്ദ​ര്‍​ശ​ക വി​സ ഉ​പ​യോ​ഗി​ച്ച്‌​ ദു​ബൈ​യി​ലേ​ക്കോ ഷാ​ര്‍​ജ​യി​ലേ​ക്കോ യാ​ത്ര ചെ​യ്യാം. ഇ​വി​ടെ പ​ത്ത്​ ദി​വ​സം ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാം.

റ​സി​ഡ​ന്‍​റ്​ വി​സ​ക്കാ​ര്‍​ക്ക്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ നേ​രി​​ട്ടെ​ത്താം. വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല. ഐ.​സി.​എ​യു​ടെ അ​നു​മ​തി നി​ര്‍​ബ​ന്ധം. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള വാ​ക്​​സി​നെ​ടു​ത്ത യാ​ത്ര​ക്കാ​ര്‍​ക്ക്​ ഏ​ഴ്​ ദി​വ​സ​വും വാ​ക്​​സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക്​ പ​ത്ത്​ ദി​വ​സ​വും ക്വാ​റ​ന്‍​റീ​ന്‍ നി​ര്‍​ബ​ന്ധ​ം. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തു​ന്ന അ​ബൂ​ദ​ബി റ​സി​ഡ​ന്‍​റ്​ വി​സ​ക്കാ​ര്‍ അ​ബൂ​ദ​ബി​യി​ലെ​ത്തി ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ല്‍ വാ​ട​ക ക​രാ​ര്‍ കൈ​യി​ല്‍ ക​രു​ത​ണം.

എ​ല്ലാ യാ​ത്ര​ക്കാ​രും ശ്ര​ദ്ധി​ക്കാ​ന്‍:

എ​ല്ലാ എ​മി​റേ​റ്റി​ലേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റീ​വ്​ ഫ​ലം നി​ര്‍​ബ​ന്ധ​മാ​ണ്​ (എ​മി​റേ​റ്റ്​​സ്, ഇ​ന്‍​ഡി​ഗോ യാ​ത്ര​ക്കാ​ര്‍​ക്ക്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പ​രി​ശോ​ധ​ന ഫ​ലം). ക്യൂ ​ആ​ര്‍ കോ​ഡ്​ സം​വി​ധാ​ന​മു​ള്ള പ​രി​ശോ​ധ​ന ഫ​ലം ക​രു​ത​ണം. ഇ​തി​ന്​ പു​റ​മെ, ദു​ബൈ, ഷാ​ര്‍​ജ യാ​ത്ര​ക്കാ​ര്‍ യാ​ത്ര​ക്ക്​ ആ​റ്​ മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത റാ​പി​ഡ്​ പി.​സി.​ആ​ര്‍ ഫ​ലം ക​രു​ത​ണം. റാ​സ​ല്‍​ഖൈ​മ യാ​ത്ര​ക്കാ​ര്‍ നാ​ല്​ മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത റാ​പി​ഡ്​ പ​രി​ശോ​ധ​ന ഫ​ലം ക​രു​ത​ണം. കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 3400 രൂ​പ​യും മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ 2500 രൂ​പ​യു​മാ​ണ്​ നി​ര​ക്ക്. 12 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ആ​വ​ശ്യ​മി​ല്ല.

നി​ല​വി​ല്‍ അ​ബൂ​ദ​ബി​യി​ല്‍ മാ​ത്ര​മാ​ണ്​ ക്വാ​റ​ന്‍​റീ​നു​ള്ള​ത്. ദു​ബൈ, ഷാ​ര്‍​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക്​ പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​ത്​ വ​രെ (പ​ര​മാ​വ​ധി 24 മ​ണി​ക്കൂ​ര്‍) ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞാ​ല്‍ മ​തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക