
പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്ബില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
പരാതിക്കാരിയുമായി ഇയാള്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനത്തുമംഗലം ബൈപാസില്‍ വെച്ചാണ് മൊബൈല്‍ എറിഞ്ഞു പൊട്ടിച്ചത്. പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group