കൊച്ചുകുട്ടികളുടെ പാട്ടുകളും ഡാൻസുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കലാപരമായുള്ള കുട്ടികളുടെ കഴിവുകള്‍ക്ക് സമൂഹമാദ്ധ്യമ ലോകം പിന്തുണയ്‌ക്കുകയും കയ്യടിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ വേറിട്ടൊരു ഡാൻസ് പെർഫോർമൻസാണ് സമൂഹമാദ്ധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മയുടെ അടിപൊളി ക്യാപ്ഷൻ കൂടിയായപ്പോള്‍ സംഗതി പൊളിച്ചു.

ഒരാഴ്ച മുമ്ബ് അപ്ലോ‍ഡ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാണ്.ഒറ്റയ്‌ക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കുന്ന ഒരു കൊച്ചുസുന്ദരിയുടെ വീഡിയോയാണ് വൈറലായത്. ഇസ ആരിഫ് എന്ന ആറ് വയസുകാരിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. മുന്നിലുള്ള കണ്ണാടി നോക്കിയാണ് ഇസ ന‍ൃത്തം ചെയ്യുന്നത്. ഒറ്റ നോട്ടത്തില്‍ നാല് പേർ നിന്ന് ഡാൻസ് കളിക്കുന്നതായാണ് തോന്നുക. വീഡിയോടൊപ്പം ‘ഒറ്റയ്‌ക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കുന്നു’എന്ന അടിക്കുറിപ്പ് കൂടിയായപ്പോള്‍ സംഭവം ഉഷാറായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയുടെ അച്ഛനാണ് പാട്ട് വച്ചുകൊടുക്കുന്നത്. പിന്നീട്, ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കാതെ ഇസയുടെ ഡാൻസും തുടങ്ങി. അമ്മ വീഡിയോ ചിത്രീകരിച്ചു. ദുബായില്‍ താമസിക്കുന്ന പൊന്നാനി സ്വദേശികളുടെ മകളാണ് ഇസ. യുട്യൂബ് ചാനലിലൂടെ ഇസയുടെ അമ്മയാണ് വീഡിയോ പങ്കുവച്ചത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് ഇസക്കുട്ടിയ്‌ക്ക് ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തിയത്. ഇസയെ പുകഴ്‌ത്തുന്ന ഒരുപാട് വാക്കുകളും കമന്റ് ബോക്സില്‍ നിറയുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക