FlashGalleryHealthInternationalNews

ശസ്ത്രക്രിയയിലൂടെ തല മാറ്റിവെക്കാൻ സാധിക്കുമോ? റോബോട്ടിക്സിന്റെയും എഐ സാങ്കേതിക വിദ്യയുടെയും സഹായത്തോടെ സാധ്യമാകും എന്ന് അവകാശപ്പെട്ട് സ്റ്റാർട്ടപ്പ് കമ്പനി; വീഡിയോ ദൃശ്യങ്ങൾ പുറത്ത് – ഇവിടെ കാണാം.

തല മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഒരു സാങ്കല്‍പിക വീഡിയോ സോഷ്യല്‍ മീഡിയയെ അമ്ബരപ്പിക്കുകയാണ്. എട്ട് മിനിറ്റ് നീളമുള്ള അനിമേറ്റഡ് വീഡിയോയില്‍ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ എങ്ങനെ നടക്കുമെന്നാണ് വ്യക്തമാക്കുന്നത്. രണ്ട് റോബോട്ടുകളാണ് രണ്ട് ശരീരത്തിലായി ഒരേ സമയം ശസ്ത്രക്രിയ നടത്തുന്നത്.

ad 1

ഒരു ശരീരത്തില്‍ നിന്ന് തലയെടുത്ത് മാറ്റി മറ്റേ ശരീരത്തിലേക്ക് വെക്കുകയാണ് വീഡിയോയില്‍ ചെയ്യുന്നത്. എഐ സാങ്കേതികവിദ്യയുടെ കൂടി സഹായം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ംതല മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ സാധ്യത എന്തെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിൻെറ ഭാഗമായി ബ്രെയിൻ ബ്രിഡ്ജെന്ന അമേരിക്കൻ സ്റ്റാർട്ടപ്പാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ട്വിറ്ററില്‍ വീഡിയോ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. റോബോട്ടുകളുടെയും എഐ സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ സാധ്യമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. സ്റ്റേജ് 4 ക്യാൻസറും മറ്റ് ഗുരുതരമായ ന്യൂറോ രോഗങ്ങളും ബാധിച്ചവർക്ക് ഈ ശസ്ത്രക്രിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് സോഷ്യല്‍ ബ്രെയിൻ ബ്രിഡ്ജ് അവകാശപ്പെടുന്നു.

ad 3

ന്യൂറോ സയൻസിലും ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്ങിലും നൂതനമായ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു സ്റ്റാർട്ടപ്പാണ് ബ്രെയിൻ ബ്രിഡ്ജ്. മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൻ്റെ ശരീരത്തിലേക്ക് രോഗിയുടെ തല മാറ്റിവെക്കാൻ സാധിക്കുമെന്ന് ഇവർ പറയുന്നു. സ്റ്റേജ് 4 ക്യാൻസർ, പക്ഷാഘാതം, അല്‍ഷിമേഴ്സ്, പാർക്കിൻസണ്‍സ് തുടങ്ങിയ ചികിത്സിക്കാൻ കഴിയാത്ത അവസ്ഥകളാല്‍ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്ക് പ്രതീക്ഷ നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ad 5

ഇതിനോടകം തന്നെ ഏകദേശം 4.2 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ പ്രായോഗികതയുടെ കാര്യത്തില്‍ ഇപ്പോഴും ഏറെ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ട്. ആശയം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ഇത് എങ്ങനെ വിജയകരമായി നടപ്പാക്കാൻ സാധിക്കുമെന്നാണ് ആളുകള്‍ ആശങ്കപ്പെടുന്നത്. നിരവധി പേർ തങ്ങളുടെ സംശയങ്ങളും ആശങ്കകളും വീഡിയോക്ക് താഴെ കമൻറുകളായി രേഖപ്പെടുത്തുന്നുണ്ട്.

“തല മാറ്റിവെക്കാൻ അവർക്ക് സാധിക്കുന്നു, എന്നാല്‍ ക്യാൻസർ മാറ്റാൻ സാധിക്കുന്നില്ലെന്ന് പറയുന്നത് വളരെ വിചിത്രമായ കാര്യമായി തോന്നുന്നു,” ഒരാളുടെ കമൻറ് ഇങ്ങനെയാണ്. “14 വയസ്സുള്ള ഒരു കുട്ടിയുടെ ശരീരത്തിലേക്ക് നിങ്ങള്‍ 80 വയസ്സുകാരൻെറ മുഖം മാറ്റിവെച്ചാല്‍ എങ്ങനെയുണ്ടാവും? ശരീരത്തിന് പ്രായം ആവുന്നത് മറികടക്കാൻ സാധിക്കില്ലല്ലോ,” മറ്റൊരാള്‍ ചോദിക്കുന്നു.”ചില കാര്യങ്ങള്‍ ദൈവത്തിന് വിടുന്നതാണ് നല്ലത്,” മറ്റൊരു യൂസർ തൻെറ അഭിപ്രായം പങ്കുവെച്ചു. “തല മാറ്റിവെക്കല്‍ എന്നൊക്കെ പറയുന്നത് നമുക്ക് ഇപ്പോള്‍ സ്വപ്നം കാണാൻ മാത്രം സാധിക്കുന്ന കാര്യമാണ്. ഇതൊക്കെ സയൻസ് ഫിക്ഷൻ സിനിമയില്‍ മാത്രമേ നടക്കുകയുള്ളൂ,” മറ്റൊരാള്‍ വ്യക്തമാക്കി.

“ഇത് ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്. തലച്ചോറും നട്ടെല്ലും തമ്മില്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് വേർപെടുത്താൻ സാധിക്കുക?,” മറ്റൊരാള്‍ തൻെറ സംശയം ഉന്നയിക്കുന്നു. “ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാൻ പ്രയാസമുണ്ട്. എനിക്ക് ഈ പറയുന്ന പ്രക്രിയയില്‍ വിശ്വാസമില്ല,” മറ്റൊരാള്‍ കൂട്ടിച്ചേർത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button