റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമന തട്ടിപ്പ് കേസില്‍ കള്ളവാര്‍ത്ത സൃഷ്ട്ടിച്ചതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ചു കണ്ടെത്തട്ടെ എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിനിടെയായിരുന്നു വിമര്‍ശനം.

അതേസമയം, മേഖലാ അവലോകന യോഗങ്ങള്‍ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി മാറി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നും തെരഞ്ഞെടുത്ത 162 പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട 697 പ്രശ്‌നങ്ങള്‍ കണ്ടെത്തി. 582 എണ്ണം പരിഹരിച്ചു കഴിഞ്ഞു. മറ്റുള്ളവയില്‍ നടപടി തുടരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവ കണ്ടെത്താന്‍ കഴിഞ്ഞു.പദ്ധതികള്‍ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികള്‍ നേരിട്ട് അറിഞ്ഞു പരിഹാരങ്ങള്‍ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. നിലവില്‍ പുരോഗമിക്കുന്ന പ്രശ്‌നപരിഹാരം നടപടികള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും കണ്ടിട്ടുണ്ട്. സംസ്ഥാന വികസനത്തിനും പുരോഗതിക്കും മേഖലയോഗങ്ങള്‍ കൊണ്ട് കഴിഞ്ഞു-മുഖ്യമന്ത്രി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക