ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടേത് ഉള്‍പ്പെടെയുള്ള ഒരു ലോണും എഴുതിത്തള്ളാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കര്‍ഷകരുടെ കടബാധ്യത കുറയ്ക്കുന്നതിനും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയില്‍ ജോലിചെയ്യുന്നവരുടെ ക്ഷേമത്തിനുംവേണ്ടി സര്‍ക്കാരും റിസര്‍വ് ബാങ്കും കൈക്കൊണ്ട പ്രധാന നടപടികളും കരാഡ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വിള വായ്പകള്‍ക്ക് പലിശ ഇളവ്, ഈടില്ലാത്ത കാര്‍ഷിക വായ്പയുടെ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 1.6 ലക്ഷം രൂപയായി ഉയര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് കര്‍ഷകര്‍ക്ക് 6,000രൂപവീതം പ്രതിവര്‍ഷം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളും അദ്ദേഹം പരാമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയിമങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ്, കടബാധ്യത എഴുതിത്തള്ളുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക