പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച്‌ സ്‌നേഹം പ്രകടിപ്പിക്കുന്നത് ലൈംഗികപീഡനമായി കാണാനാവില്ലെന്ന് കോടതി. പോക്‌സോ കേസില്‍ 28 കാരനെ കുറ്റവിമുക്തനാക്കി മുംബൈയിലെ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 2017-ല്‍ 17-കാരിയുടെ കൈപിടിച്ച്‌ പ്രണയാഭ്യര്‍ഥന നടത്തിയ കേസിലാണ് നടപടി.

പെണ്‍കുട്ടിയോട് പ്രതിയ്ക്ക് ലൈംഗികോദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ ഇയാളെ കുറ്റ വിമുക്തനാക്കിയത്. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാന്‍ തക്ക തെളിവുകള്‍ നല്‍കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല കോടതി ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തുകയോ ചെയ്തതായി തെളിയിക്കാനായിട്ടില്ല. പ്രതി കുട്ടിയെ നിരന്തരം പിന്തുടരുകയോ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയോ ഉണ്ടായതായി കോടതിയ്ക്ക് ബോധ്യപ്പെട്ടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു പ്രതിയെ കുറ്റവിമുക്തനാക്കിയത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതിയെ കുറ്റവിമുക്തനാക്കുന്നതെന്നും കോടതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക