രാജ്യത്തെ ബിരുദാനന്തര ബിരുദധാരികള്‍ക്കുള്ള വർക്ക്‌ പെർമിറ്റ് നയത്തില്‍ മാറ്റം വരുത്തി കാനഡ. പോസ്റ്റ്‌ ഗ്രാജുവേഷൻ വർക്ക് പെർമിറ്റിലെ (പിജിഡബ്ല്യുപിപി) മാറ്റങ്ങള്‍ ഫെബ്രുവരി 15 മുതല്‍ നിലവില്‍ വന്നതായി കാനഡ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് (ഐആർസിസി) എക്‌സ് വഴി ഔദ്യോഗികമായി അറിയിച്ചു.

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ കാലയളവ് രണ്ട് വർഷത്തില്‍ താഴെയാണെങ്കിലും വിദ്യാർത്ഥികള്‍ കാനഡയുടെ തൊഴില്‍ മേഖലയില്‍ വലിയ വിജയം കണ്ടെത്താനും രാജ്യത്ത് സ്ഥിര താമസമാക്കാനും സാധ്യതയുള്ളതിനാല്‍ മൂന്ന് വർഷം വരെ വർക്ക് പെർമിറ്റ് ലഭിക്കാൻ യോഗ്യതയുണ്ടെന്ന് പോസ്റ്റില്‍ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കി. നയത്തിലെ മാറ്റം 2024 ഫെബ്രുവരി 15 മുതല്‍ നിലവില്‍ വന്നതായും സർക്കാർ അറിയിച്ചു. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ കുറഞ്ഞ സമയ പരിധി എട്ട് മാസമായിരിക്കണം എന്നതാണ് വർക്ക്‌ പെർമിറ്റിമുള്ള മറ്റ് പ്രധാന യോഗ്യതകളില്‍ ഒന്ന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റ്‌ ഗ്രാജുവേഷൻ വർക്ക് പെർമിറ്റിനുള്ള അപേക്ഷ സമർപ്പിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) ബിരുദം നേടിയ ശേഷം അപേക്ഷ സമർപ്പിക്കാൻ 180 ദിവസത്തെ സമയമുണ്ട്.

2) നിങ്ങളുടെ ബിരുദ പ്രോഗ്രാം പൂർത്തിയാക്കി എന്നതിനുള്ള തെളിവ് സമർപ്പിക്കണം

3) പ്രോഗ്രാമിന്റെ പേരും അതിന്റെ കാലയളവും ഉള്‍പ്പെടുത്തണം.

ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കാനായി താഴെപ്പറയുന്ന രേഖകളിലേതെങ്കിലും സമർപ്പിക്കാം

1) ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ സർട്ടിഫിക്കറ്റ്.

2) പഠന കേന്ദ്രത്തില്‍ നിന്നുള്ള ഔദ്യോഗിക കത്ത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഐആർസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക