ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സലൂണിനുള്ളില്‍ രണ്ടു യുവാക്കളെ ആക്രമിസംഘം വെടിവച്ചു കൊന്നു. നജഫ്ഗഡിലെ സലൂണിനുള്ളില്‍ ആളുകളുടെയും ജീവനക്കാരുടെയും മുന്നിലായിരുന്നു സംഭവം. സോനു, ആശിഷ് എന്നീ രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

തോക്കുമായെത്തിയ രണ്ടുപേരാണ് കൊല നടത്തിയത്. ആക്രമികള്‍ ഭീഷണിപ്പെടുത്തിയതിന് ശേഷം യുവാക്കളെ വെടിവച്ചു കൊല്ലുകയായിരുന്നു. യുവാക്കള്‍ തങ്ങളെ കൊല്ലരുതെന്ന് യാജിച്ചെങ്കിലും ആക്രമകള്‍ വെടിയുതിർക്കുക ആയിരുന്നു. ഇതിനുശേഷം ആക്രമികള്‍ ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻവൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക