പത്തനംതിട്ട: പൂങ്കാവില്‍ ഞായറാഴ്ച രാത്രി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും മുന്‍ എസ്.എഫ്.ഐക്കാരും തമ്മില്‍ ഏറ്റുമുട്ടി. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റിയംഗം ജിഷ്ണു, സഹോദരന്‍ വിഷ്ണു, ഹരി എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാക്കി. രണ്ടു പേരുടെ തലയ്ക്കാണ് മുറിവ്.

എസ്.എഫ്.ഐ. മുന്‍ ജില്ലാകമ്മിറ്റി അംഗം ഉള്‍പ്പെട്ട സംഘവും ഡി.വൈ.എഫ്.ഐയുടെ നിലവിലെ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലുള്ളവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് അനീഷ്, ഏരിയ ജോയിന്റ് സെക്രട്ടറി അഖില്‍, എക്‌സിക്യൂട്ടീവ് അംഗം ജിതിന്‍, അഭിജിത്ത് എന്നിവരെ കോന്നി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക