രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് കേസില്‍ പ്രതിയായ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്ബൻ വ്യവസായിയായ വനിതയ്‌ക്ക് വധശിക്ഷ വിധിച്ച്‌ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ കോടതി. 62-കാരിയായ ട്രൂങ് മൈ ലാനെയൊണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. 2022ലാണ് ഇവർ‌ അറസ്റ്റിലായത്. വാൻ തിൻ ഫാറ്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്ബനിയുടെ ഉടമയായിരുന്നു ഇവർ 12,000 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്.

ഇത് ഏകദേശം രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നുശതമാനത്തിന് തുല്യമാണ്.2012 മുതല്‍ 2022 വലരെ അനധികൃതമായി സൈഗണ്‍ ജോയിന്റ് കൊമേഴ്സ്യല്‍ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ കടാലാസു കമ്ബനികളുടെ പേരില്‍ ഫണ്ടുകള്‍ വകമാറ്റി ചെലഴിച്ചിരുന്നു. ഇതിന് ഒത്താശ നിന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയായിരുന്നു തട്ടിപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനെ തുടർന്ന് വിയറ്റനാം പ്രസിഡന്റ് വോ വാങ് തുവോങ് രാജിവച്ചിരുന്നു. രാജ്യത്തെ അഴിമതി വിരുദ്ധ അന്വേഷണങ്ങളിലെ ഏറ്റവും വലിയ അറസ്റ്റായിരുന്നു ലാനിന്റേത്.വിയറ്റ്നാമിലെ പകുതി റിയല്‍ എസ്റ്റേറ്റ് ബിസിനസും നിയന്ത്രിച്ചിരുന്ന ഇവരുടെ കമ്ബനിക്ക് ആഡംബര പാർപ്പിട കെട്ടിടങ്ങള്‍, ഓഫീസുകള്‍, ഷോപ്പിംഗ് സെൻ്ററുകള്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ നിർമാണവും വില്പനയും ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക