കോൺഗ്രസിലെ ശ്രദ്ധേയനായ യുവമുഖവും, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും ആണ് എബിൻ വർക്കി. അദ്ദേഹത്തിൻറെ പ്രസംഗങ്ങളും ചാനൽ ചർച്ചയും സംഭാഷണവും എല്ലാം ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളുടെ ഭാഷയിലാണ്. അതുകൊണ്ടുതന്നെയാണ് പൊതുസമൂഹത്തിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നതും.

കേരളത്തിലെ ജനങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റം ആണ്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സകല സാധനങ്ങൾക്കും വില വർധിച്ചിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ വിലവർധനവും മാത്രമല്ല ജനങ്ങളെ വലിക്കുന്നത് നേരെ മറിച്ച് സർക്കാരിൻറെ ഭാഗത്തുനിന്നുള്ള ഞെക്കിപ്പിഴിയൽ കൂടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെട്രോൾ ഡീസൽ തീരുവയായാലും, ഭൂനികുതി ആയാലും, കെട്ടിടനികുതി ആയാലും, എഴുതാൻ സർക്കാർ സേവനങ്ങളുടെ ചാർജ് ആയാലും മേലോട്ട് കുതിക്കുകയാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്. വിപണിയിൽ ഇടപെടൽ നടത്തേണ്ട സപ്ലൈകോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിസ്സഹായരായി നോക്കി നിൽക്കുന്നതിന് കാരണം വിതരണക്കാർക്ക് വേണ്ട സമയത്ത് പണം നൽകാൻ സാധിക്കാത്തതാണ്. ഒരു ശരാശരി മലയാളി ഉറക്കം ഉണർന്ന് രാത്രി ഉറങ്ങുന്നതുവരെയുള്ള സമയത്തിനിടയിൽ വിലക്കയറ്റം അവനെ എങ്ങനെ ബാധിക്കുന്നു എന്ന് ഏറ്റവും ലളിതമായ ഭാഷയിൽ എബിൻ വർക്കി ചാനൽ ചർച്ചയിൽ അവതരിപ്പിച്ച വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക