ഡൽഹി: പാകിസ്താനിലേക്ക് അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച് ഇന്ത്യ. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച പ്രതിരോധ മന്ത്രാലയം, നടന്നത് സാങ്കേതിക പിഴവാണെന്ന് വിശദീകരിച്ചു. മാർച്ച് 9നാണ് സംഭവം നടന്നത്.

“2022 മാർച്ച് 9ന്, പതിവായി നടത്താറുള്ള അറ്റകുറ്റപ്പണികളുടെ ഇടയിൽ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയും ചെയ്തു. വിഷയം ഗൗരമായി പരിഗണിച്ച കേന്ദ്ര സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. മിസൈൽ പാകിസ്താനിൽ പതിച്ചു എന്ന് മനസ്സിലായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അപകടത്തിൽ ആരുടെയും ജീവനു ഭീഷണി ഉണ്ടായില്ലെന്നത് ആശ്വാസമാണ്.”- പ്രസ്താവനയിൽ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക