തായ്‌വാനിൽ ശക്തമായ ഭൂചലനത്തില്‍ നാല് മരണം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തായ്വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ തകർന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഭൂചലനത്തിനുപിന്നാലെ തായ്വാനിലും ജപ്പാന്റെ തെക്കൻ മേഖലയിലും ഫിലപ്പീൻസിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രാദേശികസമയം രാവിലെ എട്ടോടു കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളി നഗരത്തില്‍ നിന്ന് 18 കിലോമീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് മീറ്റർ ഉയരത്തില്‍വരെ സുനാമി തിരകള്‍ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തീരപ്രദേശത്തെ ആളുകള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 1999-ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ ഭൂചലനമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 1999-ല്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2400-ലേറെ പേരുടെ ജീവൻ അന്ന് നഷ്ടപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക