രണ്ടാം പിണറായി സര്‍ക്കാരിന് പാര പണിയുന്ന സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മൂക്കുകയറിടണമെന്ന് സിപിഎം ലോക്കല്‍ സമ്മേളന ചര്‍ച്ചകളില്‍ ആവശ്യമുയരുന്നു. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ, സംസ്ഥാന കമ്മിറ്റിയംഗം എ.എന്‍ ഷംസീര്‍ എംഎ‍ല്‍എ, സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്‍ എന്നീ നേതാക്കള്‍ക്കെതിരെയാണ് സമ്മേളനങ്ങളില്‍ പാര്‍ട്ടി നടപടിയാവശ്യപ്പെട്ടുകൊണ്ടു ചില പ്രതിനിധികള്‍ രംഗത്തെത്തിയത്. അധികാര മോഹം തലയ്ക്കു പിടിച്ച നേതാക്കള്‍ അതു കിട്ടാത്തതിന്റെ കൊതികുറവ് തീര്‍ക്കുന്നതിനായി രണ്ടാം പിണറായി സര്‍ക്കാരിന്റെ തലയില്‍ കുതിര കയറുകയാണെന്നാണ് ആരോപണം.

നിയമസഭയില്‍ കെ.കെ ശൈലജയും എ.എന്‍ ഷംസീറും സ്വീകരിക്കുന്ന നിലപാടുകള്‍ സര്‍ക്കാരിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് കൈയില്‍ വടികൊടുക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരെ തരം കിട്ടുമ്ബോഴെല്ലാം കെ കെ ശൈലജ ഒളിയമ്ബ് എയ്യുന്നു. കഴിഞ്ഞ ദിവസം പ്ലസ് വണ്ണിന് അധിക സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയത് കെ.കെ.ശൈലജയാണ്. ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പലപ്പോഴും പരോക്ഷമായി ഇകഴ്‌ത്തി കാണിക്കുകയാണ് ശൈലജ ചെയ്യുന്നതെന്നാണ് വിമര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ രണ്ടും വട്ടം എംഎ‍ല്‍എയായിട്ടും മന്ത്രിയാകാന്‍ കഴിയാത്തതിന്റെ ചൊരുക്കാണ് ഷംസീര്‍ നിയമസഭയില്‍ കാണിക്കുന്നതെന്ന വിമര്‍ശനമാണ് തലശേരി എം.എല്‍എയ്‌ക്കെതിരെ ഉയരുന്നത്. സ്പീക്കര്‍ക്കെതിരെ പോലും ഷംസീര്‍ യാതൊരു നിയന്ത്രണവുമില്ലാതെ തട്ടിക്കയറുന്നു. പലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ ഷംസീറിന്റെ ഇടപെടലുകളില്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കപ്പെടുന്നില്ല. ഷംസീറിന്റെ ടങ്ക് സ്‌ളിപ്പുകള്‍ അരോചകമായി മാറുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എന്തെങ്കിലും കാര്യങ്ങള്‍ക്കായി സമീപിക്കുന്ന പാര്‍ട്ടി അനുഭാവികളോടും പ്രവര്‍ത്തകരോടും ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ രീതിയില്‍ പെരുമാറുന്നുവെന്ന വിമര്‍ശനവും തലശേരി മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഷംസീറിനെതിരെ ഉയര്‍ന്നിരുന്നു.

ബിനീഷ് കോടിയേരി കള്ളപ്പണ കേസില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയും പ്രതിരോധത്തില്‍ നില്‍ക്കുമ്ബോള്‍ പി.ജയരാജന്‍ ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നേതൃത്വത്തിനെയും കുടുംബത്തെയും പരോക്ഷമായി വിമര്‍ശിച്ചത് ശരിയായില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇതുകൂടാതെ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുള്‍പ്പെടെയുള്ള ജയരാജന്‍ വളര്‍ത്തി കൊണ്ടുവന്ന ഫാന്‍സുകാര്‍ കുടുങ്ങിയതും പി.ജെ ആര്‍മിയുടെ ഇടപെടലുകളും പാര്‍ട്ടി അണികളില്‍ ആശയ കുഴപ്പമുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു. ജയരാജനെ കണ്ണൂര്‍ സമ്മേളനത്തില്‍ പൂര്‍ണ്ണമായും വെട്ടുമെന്നാണ് സൂചന.

ഇതിനൊപ്പം ശൈലജയേയും ഷംസീറിനേയും മര്യാധ പഠിപ്പിക്കുകയുമാണ് ലക്ഷ്യം. ജയരാജന്റെ അനുയായികളെ പലയിടത്തും വെട്ടിനിരത്തുന്നുണ്ട്. ശൈലജയ്ക്കും ഷംസീറിനുമൊപ്പം അണികളില്ല. അതുകൊണ്ട് തന്നെ നേതാക്കളെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ വിമര്‍ശനത്തില്‍ നിര്‍ത്തുന്നത്.വളരെ നേരത്തെ മുതല്‍ കണ്ണൂരിലെ സിപിഎമ്മില്‍ വിമതമുഖമാണ് ജയരാജനുള്ളത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയരാജനെ മാറ്റിയതും ഇതിന്റെ ഭാഗമാണ്. ഇതിനൊപ്പമാണ് ശൈലജ ടീച്ചറും ഷംസീറും കണ്ണൂരിലെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക