സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍, ഗവര്‍ണറുടെ ഭരണഘടന പദവിയുടെ അന്തസ് കെടുത്തുന്ന തരത്തിലുള്ള മന്ത്രിമാരുടെ വ്യക്തിഗതമായ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ല. അത്തരത്തിലുള്ള പ്രസ്താവനകള്‍ മന്ത്രിമാരെ പിന്‍വലിക്കല്‍ അടക്കം നടപടികള്‍ ക്ഷണിച്ചു വരുത്തുമെന്നു ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

ഇതോടെ, സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഗവര്‍ണര്‍ നീങ്ങുകയാണെന്ന് വ്യക്തമാണ്.നേരത്തേ, സര്‍വകലാശാലകളെ ശുദ്ധീകരിക്കാനുള്ള നീക്കത്തില്‍ വിശേഷ അധികാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രയോഗിച്ചിരുന്നു. ഇതില്‍ മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരേ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രസ്താവനകളിറക്കിയിരുന്നു. ഇതോടെയാണ് മന്ത്രിമാര്‍ക്കും മുന്നറിയിപ്പുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രത്യേക ഉത്തരവിലൂടെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ അദേഹം പിന്‍വലിച്ചു. ചാന്‍സലറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് ആരിഫ് മുഹമ്മദ് ഖാനെ എത്തിച്ചത്. ഇന്നു മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് വ്യക്തമാക്കി കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കി. ഗവര്‍ണര്‍ പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയായിരുന്നു.

കഴിഞ്ഞദിവസം യോഗം വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ചിരുന്നു. 91 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാനുള്ള ആളുകള്‍ പോലും എത്തിയിരുന്നില്ല. വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു യോഗത്തിന് എത്തിയത്. ഇതാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ പ്രകോപിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക