സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാതെ ഒരു ദിവസമല്ല ഒരു മണിക്കൂർ പോലും തള്ളിനീക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ മനുഷ്യർക്ക്. വിനോദത്തിന് പുറമേ ജോലിക്കും പഠനത്തിനുമൊക്കെ സ്മാർട്ട് ഫോണുകള്‍ ആളുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സ്മാർട്ട് ഫോണ്‍ ഉപയോഗം അഡിക്ഷനായി മാറിയവരുമുണ്ട് നമുക്ക് ചുറ്റും. അശ്രദ്ധയോടെ ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നുവെന്ന വസ്തുത പലപ്പോഴും സ്മാർട്ട് ഫോണ്‍ ഉപയോക്താക്കള്‍ മറന്നുപോകുന്നു.

അത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.ഫോണ്‍ വിളിച്ച്‌ പരിസരം മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്‍റെ ജീവൻ തന്നെ ഭീഷണിയിലായതാണ് സംഭവം. നിലത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് കുട്ടി. അമ്മ സമീപത്ത് ഇരുന്ന് ഫോണ്‍ വിളിക്കുന്നു. ഇതിനിടെ അമ്മ കറിക്ക് അരിയുന്നുമുണ്ട്. കറിക്ക് അരിഞ്ഞ സാധനങ്ങള്‍ കൊണ്ട് വച്ച ശേഷം ഫോണില്‍ സംസാരിച്ച്‌ കൊണ്ട് തന്നെ കുട്ടിയെ സ്ത്രീ ഫ്രിഡ്ജ് തുറന്ന് അതില്‍ വയ്ക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവർ തുടർന്നും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അല്പനേരം കഴിഞ്ഞ് ഇവരുടെ ഭർത്താവ് എത്തി കുട്ടിയെ അന്വേഷിക്കുമ്പോൾ കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞ് പരിഭ്രാന്തയാകുന്ന അമ്മയെ വീഡിയോയിൽ കാണാം. തുടർന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് ശ്രദ്ധിക്കുമ്പോഴാണ് മാതാപിതാക്കൾ ഫ്രിഡ്ജ് തുറക്കുന്നതും കുട്ടിയെ കണ്ടെത്തുന്നതും. വീഡിയോ ദൃശ്യങ്ങൾ ചുവടെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക