
ഗ്വാളിയർ കൊട്ടാരത്തിലെ തീൻമേശ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍. ആർപിജി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണായ ഹർഷ് ഗോയങ്കയാണ് വീഡിയോ എക്സില്‍ പങ്കുവെച്ചത്. ഗ്വാളിയർ മഹാരാജാവിന്റെ കൊട്ടാരത്തില്‍ ഭക്ഷണം വിളമ്ബുന്നത് എങ്ങനെയെന്ന അടിക്കുറിപ്പൊടെയുള്ള ദൃശ്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷകണക്കിന് പേരാണ് കണ്ടത്.
ഒരു മിനിയേച്ചർ ട്രെയിനാണ് വീഡിയോയുടെ ഹൈലൈറ്റ്. തീൻമേശയില്‍ സജ്ജീകരിച്ചിരിക്കുന്ന ട്രെയിൻ വഴിയാണ് ഭക്ഷണം അതിഥികളിലേക്ക് എത്തുന്നത്. മഹാരാജാവിന്റെ പേരായ “scindia” എന്ന അക്ഷരത്തിന്റെ ക്രമത്തിലാണ് ഇതില്‍ വിഭവങ്ങള്‍ ക്രമികരിച്ചിരിക്കുന്നത്.
രാജാവിനെപ്പോലെ വിരുന്ന്, മഹാരാജാവിനെപ്പോലെ ഭക്ഷിക്കുക, ഈ രാജകീയ ഭക്ഷണം ചരിത്രത്തെ പുനർനിർമ്മിക്കുന്നു, ഇത് ഐആർടിസിയുടെ ഉടമസ്ഥതയിലുള്ളതാണോ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.