യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാലത്തിന്റെ സ്റ്റീല്‍ ആര്‍ച്ചുകള്‍ തകര്‍ന്ന് പറ്റാപ്‌സ്‌കോ നദിയിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം.

2.6 കിലോമീറ്റര്‍ നീളമുള്ള പാലത്തില്‍ ആ സമയം എത്ര വാഹനങ്ങള്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ കൃത്യമായ കണക്കുകളില്ല. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് പാലത്തിലെ ഒരു തൂണില്‍ വന്നിടിച്ചത്. ആ സമയം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു എന്നാണ് നിഗമനം. ആദ്യം ഏഴോളം പേര്‍ വെള്ളത്തില്‍ വീണതായാണ് റിപ്പോര്‍ട്ട് വന്നത്. ഇപ്പോള്‍ ഏകദേശം ഇരുപതോളം പേരാണ് നദിയില്‍ പതിച്ചതെന്നാണ് ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തെ തുടര്‍ന്ന് നദിയില്‍ വലിയയളവില്‍ ഡീസല്‍ കലരുകയും കപ്പലിന് തീപിടിക്കുകയും ചെയ്തിട്ടുണ്ട്. പാലം തകര്‍ന്നതോടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. ഡൈവ് ആന്‍ഡ് റെസ്‌ക്യു ടീം തെരച്ചില്‍ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക