തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്ബോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു.

മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയില്‍ എത്തിയത്. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയാണ് രാജശ്രീ പട്ടേല്‍. ബോധരഹിതനായ കേന്ദ്രമന്ത്രി ഗഡ്കരിയെ ആളുകൾ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക