വലിയ സിനിമാപാരമ്ബര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി ജനമനസ്സുകളില്‍ ഇടം നേടിയ നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ എത്തി നിരന്തരപരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന് മലയാളസിനിമയിലെ ശ്രദ്ധേയ മുഖമാണ്.

ടൊവിനോ തോമസ് എന്ന താരോദയത്തിനു മുൻപ്, നടൻ അഭിനയിച്ച പഴയൊരു ഷോർട്ട് ഫിലിമാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. സ്മൈല്‍ എന്ന ഷോർട്ട് ഫിലിമില്‍ നിന്നുള്ള ക്ലിപ്പിംഗാണ് ഇപ്പോള്‍ വൈറലാവുന്നത്. മോഡലിംഗിലും അഭിനയത്തിലുമെല്ലാം താല്‍പ്പര്യമുള്ള ടൊവിനോ സോഫ്റ്റ് വെയർ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. പ്രഭുവിന്റെ മക്കള്‍ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് ടൊവിനോയ്ക്ക് കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രം ‘എന്ന് നിന്റെ മൊയ്തീൻ’ ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫർ’, ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’, ‘ലൂക്ക’, ‘കല്‍ക്കി’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി.

‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു. കാണെക്കാണെ, മിന്നല്‍ മുരളി, നാരദൻ, ഡിയർ ഫ്രണ്ട്, വാശി, തല്ലുമാല, 2018 തുടങ്ങിയ ടൊവിനോ ചിത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധ നേടി.അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രം. ഡീസന്റായി ഒരുക്കിയ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. തിയേറ്ററിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക