സാഹസികതയോട് ഏറെ താല്‍പ്പര്യമുള്ള താരമാണ് യുവതാരം ടൊവിനോ തോമസ്. ‘മിന്നല്‍ മുരളി’ പോലുള്ള ചിത്രങ്ങളുടെ സംഘടന സീനുകളിലും മറ്റും ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വീഡിയോകള്‍ മുന്‍പ് വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ചെങ്കുത്തായ പാറക്കെട്ടിലേക്ക് സാഹസികമായി വലിഞ്ഞുകയറുന്ന ടൊവിനോയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു ടൊവിനോയുടെ ഈ സാഹസം. യാരിതു.തലയ്‌വാ.. നീങ്കളോ,’മലയാളസിനിമയുടെ സൂപ്പര്‍ മാന്‍’ എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടൊവിനോ നായകനാവുന്ന പുതിയ ചിത്രം ‘വഴക്കി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് ഇന്ന്. കനി കുസൃതി, സുദേവ് നായര്‍, ദേവകി രാജേന്ദ്രന്‍, അസീസ് നെടുമങ്ങാട്, ബൈജു നെറ്റോ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ടൊവിനോ തന്നെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക