നടൻ ടൊവീനോ തോമസ് പങ്കുവച്ച ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു.മീനച്ചിലാറ്റിലെ ഓളപ്പരപ്പിൽ ഫൈബർ വള്ളം തുഴഞ്ഞ് നീങ്ങുകയും, ചൂണ്ടയിടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 15 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ടോവിനോയുടെ വീഡിയോ കണ്ടത്.

ദൃശ്യങ്ങൾ പാലായിൽ നിന്ന്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അദ്ദേഹം പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് വേളയിൽ താമസിച്ചു വരുന്ന പാലാ ‘പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർമാൻഷൻ ഹോം സ്റ്റേയുടെ പിന്നിലൂടെ ഒഴുകുന്ന മീനച്ചിലാറ്റിലൂടെയാണ് ടോവിനോ തോമസ് ഫൈബർ വെള്ളവുമായി സവാരിക്ക് ഇറങ്ങിയത്. ആറും തോടും സംഗമിക്കുന്ന പാലാ ടൗൺ ബസ്റ്റാൻഡിനു പിന്നിൽ വരെ ഒറ്റയ്ക്ക് തുഴഞ്ഞ് എത്തിയ താരം തിരികെ ഹോംസ്റ്റേ കടവിൽ എത്തിയത് ഒഴുക്കിനെതിരെ തുഴഞ്ഞാണ്. മലയാള സിനിമ ചരിത്രത്തിലെ കളക്ഷൻ റെക്കോർഡുകൾ കടപുഴക്കിയ 2018 ആണ് ഏറ്റവും പുതിയതായി തീയേറ്ററിലെത്തിയ ടോവിനോ ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക