വ്യത്യസ്തമായ അവതരണവുമായി “വ്യാഘ്രം “ഡ്രീം ടാക്കീസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സുജിത്ത് തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച “വ്യാഘ്രം” എന്ന ഷോർട്ട് മൂവി റിലീസ് ചെയ്തിരിക്കുന്നു. സിനിമ സീരിയൽ രംഗത്തെ അഭിനേതാക്കളായ റോയ് തോമസ്, ആശിഷ് ജോസുകുട്ടി ,ശ്രുതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഷോർട്ട് ഫിലിം അഭിനയ മികവുകൊണ്ടും അവതരണം കൊണ്ടും ഏറെ പുതുമ സൃഷ്ടിച്ചിരിക്കുന്നു. മലയോര കർഷകനായ ഒരു യുവാവിന്റെ പ്രതികാര കഥ പറയുന്ന വ്യാഘ്രത്തിൻ്റെ ക്യാമറ ചെയ്തിരിക്കുന്നത് ജോസഫ് തോമസ് ആണ്. സിനിമ പ്രേമികളായ ഈ യുവാക്കൾക്ക് മലയാള സിനിമയിലേക്കുള്ള തങ്ങളുടെ ഒരു ചുവട് വയ്പായി ഈ ഷോർട്ട് ഫിലിം മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം. വീഡിയോ ചുവടെ 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക