അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ടൊവിനോ- ബേസില്‍ കൂട്ടുകെട്ടിലെത്തിയ മിന്നല്‍ മുരളി. സൂപ്പര്‍ ഹീറോയായെത്തിയ മിന്നല്‍ മുരളിയ്ക്ക് ഇതിനോടകം നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022-ല്‍ 16 രാജ്യങ്ങളില്‍ മികച്ച സംവിധായകനായി അടുത്തിടെ ബേസിലിനെ തിരഞ്ഞെടുത്തിരുന്നു.

ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി ടൊവിനോയുടെ പുതിയ പോസ്റ്റ് എത്തിയിരിക്കുകയാണ്. ‘Netflixverse ന്റെ ഗേറ്റുകള്‍ തുറന്നിരിക്കുന്നു, പ്രപഞ്ചങ്ങള്‍ കൂട്ടിമുട്ടുന്നു. നിങ്ങളുടെ ലോകം തലകീഴായി മറിയും. Stay tuned’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. അധികം വിവരങ്ങള്‍ പുറത്തുവിടാതെ മിന്നല്‍ മുരളിയുടെ പുതിയ വിശേഷം താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയിരിക്കുന്നത്. പുതിയ വെബ്‌സീരിസ് വരുന്നുവെന്നതാണ് കമന്റുകളില്‍ മിക്കവരും അഭിപ്രായം പ്രകടിപ്പിക്കുന്നത്. എന്തായാലും താരം മറുപടികളൊന്നും നല്‍കിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021 ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ ബോക്സിന്റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. കൂടാതെ അന്താരാഷ്ട്ര മാധ്യമങ്ങളിലും ചിത്രം ചര്‍ച്ചയായിരുന്നു. 52-ാം ചലച്ചിത്ര പുരസ്‌കാരത്തില്‍ വിഷ്വല്‍ എഫക്‌ട്‌സ്, സൗണ്ട് മിക്‌സിങ്, വസാത്രാലങ്കാരം, ?ഗായകന്‍ എന്നീ നിലകളിലും മിന്നല്‍ മുരളി പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. കൂടാതെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സൈമ അവാര്‍ഡ്‌സില്‍ 10 പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

ടൊവീനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ജയ്‌സണ്‍ എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച്‌ ജയ്‌സണ്‍ സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, മാമുക്കോയ, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച റിംബര്‍ഗാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. വിഎഫ്‌എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്‌എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക